Home News National news ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി അന്തരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി അന്തരിച്ചു

56

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിങ് ബേദി(77) അന്തരിച്ചു. 1967 നും 1979 നും ഇടയിൽ ഇന്ത്യക്കായി 67 ടെസ്റ്റുകൾ കളിച്ച ഇതിഹാസ സ്പിന്നർ ആണ് ബിഷൻ സിങ് ബേദി. 266 വിക്കറ്റുകൾ വീഴ്ത്തിയ അദ്ദേഹം 10 ഏകദിനങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും മികച്ച ഇടംകൈയൻ സ്പിന്നർമാരിൽ ഒരാളായിരുന്നു ബേദി.എരപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖർ, എസ് വെങ്കിട്ടരാഘവൻ എന്നിവർക്കൊപ്പം ബേദിയും ഇന്ത്യയുടെ സ്പിൻ ബൗളിംഗ് നിരയിൽ തിളങ്ങിയ താരമായിരുന്നു അദ്ദേഹം.

1975 ലോകകപ്പിൽ ഈസ്റ്റ് ആഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ജയത്തിൽ പങ്കാളിയായിരുന്നു. ബേദിയുടെ കീഴീൽ ഡൽഹി രണ്ടു തവണ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്.വിരമിച്ച ശേഷം പരിശീലകനായും മെന്ററായും ക്രിക്കറ്റിൽ തുടർന്നു. 1990ൽ ഇന്ത്യയുടെ ന്യൂസിലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ ടീം മാനേജറായിരുന്നു. ദേശീയ സെലക്ടറുമായിട്ടുണ്ട്. കമന്റേറ്ററായും പ്രവർത്തിച്ചിരുന്നു. രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചിരുന്നു.

Previous articleകണ്ണൂരിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്; വീട് ഭാഗികമായി തകർന്നു
Next articleബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 15 മരണം; നൂറിലധികം പേര്‍ക്ക് പരിക്ക്