Home News Kerala News കണ്ണൂരിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്; വീട് ഭാഗികമായി തകർന്നു

കണ്ണൂരിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്; വീട് ഭാഗികമായി തകർന്നു

41

കണ്ണൂർ: ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്. കണ്ണൂർ പേരാവൂർ വെളളർവള്ളിയിലാണ് അപകടം. ഇടിമിന്നലിൽ ഒരു വീട് ഭാഗികമായി തകർന്നു. വട്ടക്കരയിലെ കായലോടൻ മാധവി (55), വരിക്കേമാക്കൽ ബിൻസി സന്തോഷ് (30), സതി (43) എന്നിവർക്കാണ് പരിക്കേറ്റത്.വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണ് ഭാഗികമായി തകർന്നത്. ഇവരുടെ വീട്ടിൽ കുടുംബശ്രീ യോഗം നടന്നുകൊണ്ടിരിക്കെയായിരുന്നു ഇടിമിന്നൽ ഏൽക്കുന്നത്.

Previous articleകിവീസിനെ അടിച്ചൊതുക്കി കോലി; ഇന്ത്യയ്ക്ക് അഞ്ചാം ജയം
Next articleഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി അന്തരിച്ചു