Home News National news ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 15 മരണം; നൂറിലധികം പേര്‍ക്ക് പരിക്ക്

ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 15 മരണം; നൂറിലധികം പേര്‍ക്ക് പരിക്ക്

40

ധാക്ക: ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം. 15 പേർ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ നഗരമായ ഭൈരാബില്‍ ചരക്ക് തീവണ്ടി എതിര്‍ദിശയില്‍ വന്ന പാസഞ്ചര്‍ ട്രെയിനില്‍ ഇടിച്ചാണ് അപകടം.ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് ദുരന്തം ഉണ്ടായത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ് എന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Previous articleഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി അന്തരിച്ചു
Next articleസംസ്ഥാനത്ത് മഴ ശക്തമാകും; പതിനൊന്ന് ജില്ലകളില്‍ മുന്നറിയിപ്പ്