Home News Kerala News കൊല്ലത്ത് മതിൽ ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലത്ത് മതിൽ ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

51

കൊല്ലം: വീടിനു സമീപത്തെ മതിൽ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കൊല്ലം മുട്ടക്കാവ് നെടുമ്പന പള്ളിവടക്കത്തിൽ ആമിന (42) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് ആമിനയുടെ ദേഹത്ത് വീഴുകയായിരുന്നു.

മതിലിനും മണ്ണിനും അടിയിൽപ്പെട്ട യുവതിയെ അഗ്നിരക്ഷാസേന ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഭർത്താവ്: അബ്ദുൽ ഗഫൂർ, മക്കൾ: സൈദലി, ആലിയ, അലീന

Previous articleബിജെപിക്ക് കനത്ത തിരിച്ചടി; മുൻ മന്ത്രി റുസ്തം സിങ് പാർട്ടി വിട്ടു
Next articleഇന്ന് വിജയദശമി; ആദ്യാക്ഷര മധുരം നുകർന്ന് കുരുന്നുകൾ