Home News Kerala News മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി; നടൻ വിനായകൻ അറസ്റ്റിൽ

മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി; നടൻ വിനായകൻ അറസ്റ്റിൽ

82

കൊച്ചി: മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിനു നടന്‍ വിനായകന്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.

പൊലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ന് വൈകുന്നേരം ഫ്ലാറ്റിൽ ബഹളം വെച്ചതിനെ തുടർന്നാണ് വിനായകനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. ഫ്ലാറ്റിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരോടും നടൻ അസഭ്യം പറഞ്ഞിരുന്നു.

Previous articleഷട്ടറിൽ കാൽ കുടുങ്ങി; ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Next articleമഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രൻ അടക്കമുള്ള പ്രതികള്‍ ഇന്ന് ഹാജരാവും