Home News Kerala News പന്നിപ്പടക്കം കടിച്ചതെന്ന് സംശയം; മേയാൻ വിട്ട പശുവിന് ഗുരുതര പരിക്ക്

പന്നിപ്പടക്കം കടിച്ചതെന്ന് സംശയം; മേയാൻ വിട്ട പശുവിന് ഗുരുതര പരിക്ക്

55

പാലക്കാട്: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മേയാൻ വിട്ട പശുവിന്റെ മുഖം തകർന്നു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി ശിവശങ്കരന്റെ പശുവിനാണ് ഗുരുതരമായി പരിക്കേറ്റത്. പന്നി പടക്കം കടിച്ചതാകാമെന്ന് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയാണ് ശിവശങ്കരൻ തന്‍റെ ഒൻപത് പശുക്കളെ വീടിന് സമീപത്തെ മലയിലേക്ക് മേയാൻ വിട്ടിരുന്നത്. ഇതിൽ എട്ടെണ്ണം രാത്രി വീട്ടിൽ തിരിച്ചെത്തിയെങ്കിലും ഒരെണ്ണം മാത്രം വന്നിരുന്നില്ല. രാത്രി വൈകി മലയുടെ സമീപത്ത് നിന്ന് ഉഗ്രമായ സ്ഫോടന ശബ്ദം കേട്ടതായി ശിവശങ്കരൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് മുഖം തകർന്ന നിലയിൽ പശു തിരിച്ച് എത്തിയത്.

Previous article‘ഷെൻ ഹുവ 29’; വിഴിത്തേക്കുള്ള രണ്ടാമത്തെ കപ്പൽ പുറപ്പെട്ടു
Next articleഷട്ടറിൽ കാൽ കുടുങ്ങി; ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു