Home News Kerala News ‘ഷെൻ ഹുവ 29’; വിഴിത്തേക്കുള്ള രണ്ടാമത്തെ കപ്പൽ പുറപ്പെട്ടു

‘ഷെൻ ഹുവ 29’; വിഴിത്തേക്കുള്ള രണ്ടാമത്തെ കപ്പൽ പുറപ്പെട്ടു

37

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പൽ പുറപ്പെട്ടു. ഷെൻ ഹുവ 29 എന്ന കപ്പലാണ് ക്രയിനുകളുമായി ഷാങ്ഹായിൽ നിന്നും പുറപ്പെട്ടത്. കപ്പൽ അടുത്ത മാസം 15 ന് തുറമുഖത്ത് എത്താൻ ആണ് സാധ്യത. നിലവിൽ തുറമുഖത്തെത്തിയ ഷൈൻ ഹുവ 15ൽ നിന്ന് അവസാനത്തെ ക്രയിൻ ഇറക്കാൻ ഇന്ന് ശ്രമം തുടരും.

അതേസമയം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കണ്ടെയ്നര്‍ നീക്കം നടത്തുന്നതിനായി ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി എത്തുന്നു. ജനീവ ആസ്ഥാനമായുള്ള മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുകയാണ് അദാനി ഗ്രൂപ്പ്. നിലവില്‍ മുന്ദ്ര തുറമുഖത്ത് അദാനി ഗ്രൂപ്പ് എം എസ് സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ആഗോള ചരക്കു ഗതാഗതരംഗത്ത് വലിയ പങ്കുവഹിക്കുന്ന മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയുടെ വരവ് വിഴിഞ്ഞം തുറമുഖത്ത് വികസനത്തിന്റെ അനന്ത സാധ്യതകള്‍ക്കാണ് വാതില്‍ തുറക്കുക. കമ്പനിയുമായുള്ള പങ്കാളിത്തം വിനോദ സഞ്ചാര രംഗത്തെ കുതിപ്പിനും സഹായകമാകും.

Previous articleഇന്ന് വിജയദശമി; ആദ്യാക്ഷര മധുരം നുകർന്ന് കുരുന്നുകൾ
Next articleപന്നിപ്പടക്കം കടിച്ചതെന്ന് സംശയം; മേയാൻ വിട്ട പശുവിന് ഗുരുതര പരിക്ക്