Home News Kerala News ഇന്ന് വിജയദശമി; ആദ്യാക്ഷര മധുരം നുകർന്ന് കുരുന്നുകൾ

ഇന്ന് വിജയദശമി; ആദ്യാക്ഷര മധുരം നുകർന്ന് കുരുന്നുകൾ

32

കൊച്ചി: ഇന്ന് വിജയദശമി. അസുരശക്തിയ്ക്കും അധർമത്തിനും മേൽ ധർമം വിജയിച്ച ദിനം. വിജയദശമിയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ വിവിധ ആഘോഷങ്ങൾ ആരംഭിച്ചു. വിജയദശമി ദിവസമായ ഇന്ന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കും.ക്ഷേത്രങ്ങളും സാംസ്കാരിക ഇടങ്ങളും കേന്ദ്രീകരിച്ച് പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടക്കുന്നത്.

സരസ്വതീ പൂജയ്ക്ക് ശേഷമാണ് ക്ഷേത്രങ്ങളിലെ എഴുത്തിനിരുത്തൽ ചടങ്ങുകൾ നടക്കുക. കൊല്ലൂർ മൂകാംബിക ക്ഷേത്രം, പനച്ചിക്കാട് ദേവീക്ഷേത്രം, പൂജപ്പുര സരസ്വതി മണ്ഡപം, തിരൂർ തുഞ്ചൻ പറമ്പ് എന്നിവിടങ്ങളിൽ ആദ്യാക്ഷരമെഴുതാൻ കുരുന്നുകളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നൃത്തവും സംഗീതവുമുൾപ്പെടെ വാദ്യോപകരങ്ങളുടെയെല്ലാം പഠനത്തിന് തുടക്കം കുറിക്കുന്നതും ഈ ദിവസമാണ്. ദുർഗാദേവി മഹിഷാസുരനെ വധിച്ച് തിൻമയ്ക്ക് മേൽ നൻമയുടെ വിജയം നേടി എന്ന സങ്കൽപമാണ് വിജയദശമിനാളിലെ ആഘോഷങ്ങൾക്ക് പിന്നിലെ ഐതിഹ്യം.

Previous articleകൊല്ലത്ത് മതിൽ ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Next article‘ഷെൻ ഹുവ 29’; വിഴിത്തേക്കുള്ള രണ്ടാമത്തെ കപ്പൽ പുറപ്പെട്ടു