Home News Kerala News ഷട്ടറിൽ കാൽ കുടുങ്ങി; ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ഷട്ടറിൽ കാൽ കുടുങ്ങി; ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

69

ഇടുക്കി: വണ്ണപ്പുറം ഒടിയപാറ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനു ദാരുണാന്ത്യം. ഒടിയപാറ സ്വദേശി ഹരികൃഷ്ണൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. ഡാമിന്റെ ഷട്ടറിൽ കാൽ കുരുങ്ങിയാണ് അപകടമുണ്ടായതെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ അറിയിച്ചു.

ഡാമിൽ കുളിക്കാനിറങ്ങിയ നാലംഗസംഘത്തിൽ ഒരാളാണ് മരിച്ചത്. സംഘത്തിലെ മറ്റൊരു യുവാവും അപകടത്തിൽപ്പെട്ടു. യുവാവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പാറക്കെട്ടിൽ തലയിടിച്ച് പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous articleപന്നിപ്പടക്കം കടിച്ചതെന്ന് സംശയം; മേയാൻ വിട്ട പശുവിന് ഗുരുതര പരിക്ക്
Next articleമദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി; നടൻ വിനായകൻ അറസ്റ്റിൽ