Home News Kerala News മലപ്പുറത്ത് 18 പേർക്ക് കുഷ്ഠരോഗം; ഒമ്പത് കുട്ടികൾ‌ രോഗ ബാധിതർ

മലപ്പുറത്ത് 18 പേർക്ക് കുഷ്ഠരോഗം; ഒമ്പത് കുട്ടികൾ‌ രോഗ ബാധിതർ

57
left hand of a leprosy.

മലപ്പുറം: ജില്ലയിൽ 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾക്കും 15 മുതിർന്നവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഈ വർഷം ഒമ്പത് കുട്ടികളും 38 മുതിർന്ന വ്യക്തികളും രോഗബാധിതരായെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.ജില്ലയിൽ സെപ്തംബർ 30 മുതൽ ഈ മാസം 30 വരെ ബാലമിത്ര 2.0 പദ്ധതി പ്രകാരമുള്ള ഒരു പരിപാടി ആരോ​ഗ്യവകുപ്പിന് കീഴിൽ നടത്തിവരുന്നുണ്ട്. കുട്ടികളിലെ കുഷ്ഠരോ​ഗവും അനുബന്ധ ലക്ഷണങ്ങളും കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിന്റെ ഭാ​ഗമായി ആദ്യഘട്ടത്തിലെ പരിശോധനാ ഫലം പുറത്തുവരുമ്പോഴാണ് 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതായുള്ള വിവരം അറിയുന്നത്. പ്രാഥമിക ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇത്രയും ആളുകൾക്ക് രോ​ഗം സ്ഥിരീകരിച്ചതായി ആരോ​ഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ കണ്ടെത്താനായാൽ അസുഖം ചികിത്സിച്ചു ഭേദമാക്കാനാവും എന്നത് ആശ്വാസകരമാണെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി.

Previous articleസംസ്ഥാനത്ത് ഒക്ടോബർ 31ന് സ്വകാര്യ ബസ് പണിമുടക്ക്. നവംബർ 21 മുതൽ അനിശ്ചിതകാല പണിമുടക്കെന്നും ബസുടമകൾ
Next articleഎഫ്സിസി സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ 50% സബ്സിഡിയിൽ തയ്യൽ മെഷീൻ വിതരണം നടന്നു