Home News Kerala News അഭിഭാഷകനെ ​ മർദിച്ച സംഭവം; എസ്​.ഐ അടക്കമുള്ള പൊലീസുകാർക്ക്​ ഹൈക്കോടതി നോട്ടീസ്

അഭിഭാഷകനെ ​ മർദിച്ച സംഭവം; എസ്​.ഐ അടക്കമുള്ള പൊലീസുകാർക്ക്​ ഹൈക്കോടതി നോട്ടീസ്

59

കൊച്ചി: അഭിഭാഷകനെ മർദിച്ച കേസിൽ എസ്.ഐ ഉൾപ്പെടെ മൂന്ന്​ പൊലീസുകാർക്ക്​ ഹൈക്കോടതിയുടെ നോട്ടീസ്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ അഭിഭാഷകൻ പി. ജഗദീഷ്​ നൽകിയ ഹർജിയിലാണ് കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ അഭിഭാഷകനെ മർദിച്ചെന്ന കേസിൽ ഫറോക്ക് എസ്​.ഐ അടക്കമുള്ളവർക്ക്​ ജസ്റ്റിസ് എൻ. നഗരേഷ്​ നോട്ടീസ്​ നൽകിയത്​. കേസിന്റെ ആവശ്യത്തിനായി നോട്ടീസ് നൽകി മാത്രമേ ഹർജിക്കാരനെ വിളിപ്പിക്കാവൂവെന്നും കോടതി നിർദേശം നൽകി.

ഒക്ടോബർ ഒന്നിനും ഒമ്പതിനുമായി രണ്ടുതവണ തനിക്കെതിരെ പൊലീസിന്റെ അതിക്രമം ഉണ്ടായെന്നാണ് ഹർജിക്കാരന്‍ ആരോപിച്ചിരിക്കുന്നത്. റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽവെച്ച് കക്ഷിയുമായി സംസാരിക്കുമ്പോഴായിരുന്നു ആദ്യതവണ പൊലീസ് മർദിച്ചത്​. റോഡിൽവെച്ച് കലഹമുണ്ടാക്കാൻ ശ്രമിച്ചെന്ന്​ ആരോപിച്ചായിരുന്നു മർദനം. ഭാര്യയും ഒപ്പമുണ്ടായിരുന്നു. രാത്രി നടക്കാനിറങ്ങിയപ്പോഴാണ്​ രണ്ടാമത്​ പൊലീസിന്റെ മർദനത്തിനു ഇരയായത്​. പൊലീസ്​ മേധാവിക്ക്​ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഹർജിയിൽ ആരോപിച്ചു.

Previous articleഎഫ്സിസി സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ 50% സബ്സിഡിയിൽ തയ്യൽ മെഷീൻ വിതരണം നടന്നു
Next articleകെഎസ്ആർടിസി ബസ് ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് മര്‍ദ്ദിച്ചു; മൂന്ന് യുവാക്കൾ പിടിയിൽ