Home News Kerala News ദേശാഭിമാനിചീഫ് ഫോട്ടോഗ്രാഫർ കെ എസ് പ്രവീൺകുമാർ അന്തരിച്ചു. മരണം ഹൃദയാഘാതത്തെ തുടർന്ന്

ദേശാഭിമാനിചീഫ് ഫോട്ടോഗ്രാഫർ കെ എസ് പ്രവീൺകുമാർ അന്തരിച്ചു. മരണം ഹൃദയാഘാതത്തെ തുടർന്ന്

50

കോഴിക്കോട്: കോഴിക്കോട് മേപ്പയ്യൂർ കീഴ്പ്പയൂർ സ്വദേശിയാണ് കെ എസ് പ്രവീൺ കുമാർ. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1.05 നാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ദേശാഭിമാനി കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി യൂണിറ്റുകളിൽ ജോലി ചെയ്തിട്ടുള്ള പ്രവീൺ നിലവിൽ തൃശൂർ യൂണിറ്റിലായിരുന്നു. ജി വി രാജ സ്പോർട്ട്സ് ഫോട്ടോഗ്രാഫി ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട് .

പരേതനായ കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെയും, മേപ്പയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് സുപ്രഭ ടീച്ചറിന്റെയും മകനാണ്. ഭാര്യ: ഡോ. രത്നകുമാരി (ഡിഎംഒ ഹോമിയോപ്പതി). വിദേശത്ത് എം ബി ബി എസ് വിദ്യാർഥിനിയായ പാർവതി, പ്ലസ് ടു വിദ്യാർത്ഥിനിയായ അശ്വതി എന്നിവരാണ് മക്കൾ. മെഡിക്കൽ വിദ്യാർഥിയായ മകൾ എത്തിയശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.

Previous articleനെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി: യാത്രക്കാരന്‍ പിടിയില്‍
Next articleമുലയൂട്ടുന്നതിനിടെ ഇടിമിന്നലേറ്റു; യുവതിയുടെ കേള്‍വിശക്തി നഷ്ടമായി