Home News Kerala News ഷവർമ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

ഷവർമ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

47

കൊച്ചി: കാക്കനാട് ഷവർമ കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവാവ് മരിച്ചു. കോട്ടയം സ്വദേശി രാഹുൽ ആർ നായരാ(24)ണ് മരിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററിൽ തുടരുകയായിരുന്നു. ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് നി​ഗമനം.

കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുൽ കാക്കനാട്ടെ ഹോട്ടലിൽ നിന്ന് ഷവർമ പാർസൽ വാങ്ങി കഴിച്ചത്. അന്നുമുതൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടു തുടങ്ങിയതായി സുഹൃത്തുക്കൾ പറയുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് ഹൃദയഘാതം ഉണ്ടാവുകയും കിഡ്നിയെ ബാധിക്കുകയും ചെയ്തു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാഹുലിന് ഡയാലിസിസ് നടത്തിയിരുന്നു.

ഷവർമ കഴിച്ചതിന് ശേഷമാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്ന് യുവാവ് ഡോക്ടറോട് പറഞ്ഞിരുന്നു. യുവാവിന്റെ പരാതിയിൽ ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. വിഷയത്തിൽ ആരോഗ്യമന്ത്രി ഡിഎച്ച്എസിനോട് വിശദീകരണം തേടിയിരുന്നു.

Previous articleവാളയാർ പീഡനം: നാലാം പ്രതി തൂങ്ങിമരിച്ച നിലയിൽ
Next articleസംസ്ഥാനത്ത് ഒക്ടോബർ 31ന് സ്വകാര്യ ബസ് പണിമുടക്ക്. നവംബർ 21 മുതൽ അനിശ്ചിതകാല പണിമുടക്കെന്നും ബസുടമകൾ