Home News Kerala News കെഎസ്ആർടിസി ബസ് ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് മര്‍ദ്ദിച്ചു; മൂന്ന് യുവാക്കൾ പിടിയിൽ

കെഎസ്ആർടിസി ബസ് ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് മര്‍ദ്ദിച്ചു; മൂന്ന് യുവാക്കൾ പിടിയിൽ

76

തൃശ്ശൂർ: ഒല്ലൂരിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച മൂന്ന് യുവാക്കൾ പിടിയിലായി. കോഴിക്കോട് സ്വദേശി മർഷുദ്, ക്ലീനർ മിന്നാ, ബൈക്കിൽ വന്ന തൈക്കാട്ടുശ്ശേരി സ്വദേശി വിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ ബസ് ഡ്രൈവർ തൊടുപുഴ സ്വദേശി അബ്ദുൾ ഷുക്കൂറിന് പരിക്കേറ്റു. ബൈക്കിലും ലോറിയിലും എത്തിയ യുവാക്കളാണ് മർദ്ദിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ വന്നതിന് പിന്നാലെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. തൊടുപുഴയിൽ നിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്കാണ് മർദ്ദനമേറ്റത്. പള്ളി പെരുനാൾ ആയതിനാൽ ഒല്ലൂരിൽ വലിയ ഗതാഗത കുരുക്ക് ഉണ്ടായിരുന്നു. ബസ് റോഡിൽ ക്രമം തെറ്റിച്ചു പോയതാണ് പ്രകോപനത്തിന് കാരണമായത്. ബസിന് എതിരെ വന്ന ബൈക്ക് യാത്രക്കാരനും ലോറിയിലെ ജീവനക്കാരുമാണ് ഡ്രൈവറെ മർദിച്ചത്.

Previous articleഅഭിഭാഷകനെ ​ മർദിച്ച സംഭവം; എസ്​.ഐ അടക്കമുള്ള പൊലീസുകാർക്ക്​ ഹൈക്കോടതി നോട്ടീസ്
Next articleലൈം​ഗിക അതിക്രമ പരാതി; മല്ലു ട്രാവലറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു