Home News Kerala News മുലയൂട്ടുന്നതിനിടെ ഇടിമിന്നലേറ്റു; യുവതിയുടെ കേള്‍വിശക്തി നഷ്ടമായി

മുലയൂട്ടുന്നതിനിടെ ഇടിമിന്നലേറ്റു; യുവതിയുടെ കേള്‍വിശക്തി നഷ്ടമായി

51

തൃശൂര്‍: ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് തൃശൂര്‍ കല്‍പറമ്പ് സ്വദേശിനി ഐശ്വര്യയ്ക്ക് ഇടിമിന്നലേറ്റത്. വീടിന്റെ ഭിത്തിയില്‍ ചാരിയിരുന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ശക്തമായി മിന്നലേക്കുകയായിരുന്നു. തുടര്‍ന്ന് ഐശ്വര്യയും കുഞ്ഞും കട്ടിലില്‍ നിന്ന് തെറിച്ചുവീണു. ഐശ്വര്യയുടെ പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. അതേസമയം, കുഞ്ഞിന് പരിക്കുകളില്ല. യുവതിയെയും കുഞ്ഞിനേയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐശ്വര്യയുടെ ഇടതുചെവിയുടെ കേള്‍വിശക്തി നഷ്ടമായി. മുടി കുറച്ചുഭാഗം കരിഞ്ഞു. മിന്നലേറ്റ് വീട്ടിലെ സ്വിച്ച് ബോര്‍ഡുകളും ബള്‍ബുകളും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട് .

Previous articleദേശാഭിമാനിചീഫ് ഫോട്ടോഗ്രാഫർ കെ എസ് പ്രവീൺകുമാർ അന്തരിച്ചു. മരണം ഹൃദയാഘാതത്തെ തുടർന്ന്
Next articleആലുവയിൽ ആറു വയസ്സുകാരന്‍ മുങ്ങി മരിച്ചു. വീടിനടുത്തുള്ള കുളത്തില്‍ വീണാണ് കുട്ടി മരിച്ചത്