Home News Kerala News ലൈം​ഗിക അതിക്രമ പരാതി; മല്ലു ട്രാവലറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

ലൈം​ഗിക അതിക്രമ പരാതി; മല്ലു ട്രാവലറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

52

കൊച്ചി: സൗദി സ്വദേശിയായ യുവതിയുടെ ലൈംഗിക അതിക്രമ പരാതിയിൽ മല്ലു ട്രാവലർ എന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം നൽകിയതിന് പിന്നാലെയാണ് ഷാക്കിർ ചോദ്യം ചെയ്യലിനായി ഇന്ന് കൊച്ചി സെൻട്രൽ പോലീസിന് മുന്നിൽ ഹാജരായത്. കോഴിക്കോട് സ്വദേശിയായ കൂട്ടുകാരനൊപ്പം കൊച്ചിയിലെത്തിയ സൗദി സ്വദേശിയായ യുവതിയോട് ഹോട്ടലിൽ വെച്ച് ഷാക്കിർ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നാണ് കേസ്.

പരാതിയിൽ സെൻട്രൽ പോലീസ് കേസ് എടുത്തതിന് പിറകെ കാനഡയിലേക്ക് പോയ ഷാക്കിറിനെ ചോദ്യം ചെയ്യാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഷാക്കിർ നടത്തിയ ലൈംഗികാതിക്രമത്തെക്കുറിച്ച് യുവതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. വിദേശത്തുള്ള ഷാക്കിറിനായി പോലീസ് ലുക്ക് ഒട്ട് നോട്ടീസ് ഇറക്കി നാട്ടിലെത്തിച്ച് അറസ്റ്റിന് നീക്കം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയെ സമീപിച്ച് ഷാക്കിർ ഇടക്കാല മുൻകൂർ ജാമ്യം നേടിയത്.

Previous articleകെഎസ്ആർടിസി ബസ് ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് മര്‍ദ്ദിച്ചു; മൂന്ന് യുവാക്കൾ പിടിയിൽ
Next articleഅമേരിക്കയിലെ ലെവിസ്റ്റണിൽ വെടിവെപ്പ്; 22 പേർ കൊല്ലപ്പെട്ടു