Home News Kerala News വിനായകൻ കുരുക്കിലേയ്ക്കോ? താരത്തിനെതിരെ ചുമത്തിയിരിക്കുന്നത് 3 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വിനായകൻ കുരുക്കിലേയ്ക്കോ? താരത്തിനെതിരെ ചുമത്തിയിരിക്കുന്നത് 3 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

73

കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ നടൻ വിനായകനെതിരെ മതിയായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് കൊച്ചി ഡിസിപി എസ്.ശശിധരൻ പറഞ്ഞു. വിനായകനെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് ജാമ്യത്തിൽ വിട്ടതെന്ന് ഉമാ തോമസ് എംഎൽഎ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ഡിസിപി രംഗത്തെത്തിയത്. ഒരു സ്വാധീനത്തിനും വഴങ്ങിയിട്ടില്ലെന്നും ഡിസിപി പറഞ്ഞു.

പൊലീസ് ഒരു സ്വാധീനത്തിനും വഴങ്ങിയിട്ടില്ല. ബഹളമുണ്ടാക്കിയതിനും ഡ്യൂട്ടി തടസ്സപ്പെടുത്താൻ ശ്രമിച്ചതിനും കേരള പൊലീസ് ആക്ട് പ്രകാരം മൂന്നു വർഷം വീതം തടവു ലഭിക്കാവുന്ന രണ്ടു വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്. ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ വിനായകൻ ശ്രമിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചശേഷം കയ്യേറ്റ ശ്രമമുണ്ടായെന്നു തെളിഞ്ഞാൽ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും ഡിസിപി പറഞ്ഞു.

അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരു പ്രശ്നം ഉണ്ടായപ്പോഴാണ് പോലീസ് ഫ്ലാറ്റിൽ പോയത്. വ്യക്തിപരമായ പ്രശ്നമായതുകൊണ്ട് അതെന്താണെന്ന് പറയുന്നില്ലെന്നും ഡിസിപി പറഞ്ഞു. വിനായകനെതിരെ അദ്ദേഹത്തിന്റെ ഭാര്യയുടെ പരാതിയുണ്ടോ എന്ന ചോദ്യത്തിന് പരിശോധിച്ചശേഷം മറുപടി നൽകാമെന്ന് അദ്ദേഹം പറഞ്ഞു.

Previous articleഇസ്രയേലിനെതിരെ പോർമുഖം തുറക്കാൻ തുനിഞ്ഞാൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കും. ഇറാന് അമേരിക്കയുടെ മുന്നറിയിപ്പ്
Next articleവയനാട്ടിലെ വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യം: ഐസിഎംആർ സ്ഥീരികരിച്ചെന്നു മന്ത്രി