Home News World News ഇസ്രായേലിന് യുദ്ധതന്ത്രങ്ങളൊരുക്കാൻ യുഎസ് സൈനിക ഉപദേഷ്ടാക്കൾ. ഹമാസിനെ തകർക്കാതെ പിന്നോട്ടില്ല

ഇസ്രായേലിന് യുദ്ധതന്ത്രങ്ങളൊരുക്കാൻ യുഎസ് സൈനിക ഉപദേഷ്ടാക്കൾ. ഹമാസിനെ തകർക്കാതെ പിന്നോട്ടില്ല

36

ജറുസലേം: ഹമാസിനെ നശിപ്പിക്കുകയാണ് തങ്ങളുടെ ആത്യന്തികമായ ലക്ഷ്യമെന്ന് ഇസ്രയേൽ സൈനിക മേധാവി ഹെർസി അലേവി. ലഷ്യം കാണാതെ പോരാട്ടം നിർത്തില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിന് പൂർണസജ്ജമാണെന്ന് കരസേനാ വക്താവ് അറിയിച്ചു. യുദ്ധതന്ത്രങ്ങളൊരുക്കാൻ ഇസ്രയേലിനെ സഹായിക്കുന്നതിന് അമേരിക്ക സൈനിക ഉപദേഷ്ടാക്കളെ ഇസ്രയേലിലേക്ക് അയച്ചിട്ടുണ്ട്. അതെ സമയം ഇസ്രയേലിൽ അധ്യയനവർഷം ആരംഭിക്കുന്നത് വീണ്ടും നീട്ടി. ഡിസംബർ 3 വരെ അവധിയാണെന്ന് ആർമി റേഡിയോയിലൂടെ അറിയിച്ചു. നേരത്തെ ഒക്ടോബർ 19നു അധ്യയന വർഷം തുങ്ങുമെന്നാണ് അറിയിച്ചിരുന്നത്. അധ്യയന വർഷം നീട്ടിവച്ചത് യുദ്ധം നീളുമെന്നതിന്റെ സൂചനയാണ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ഹമാസ് കസ്റ്റഡിയിലുള്ള ബന്ദികളെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഇസ്രയേൽ സംരക്ഷണവും പാരിതോഷികവും പ്രഖ്യാപിച്ചു. ബന്ധപ്പെടാനുള്ള ഫോൺ നമ്പർ രേഖപ്പെടുത്തിയ നോട്ടിസ് വിമാനങ്ങളിൽനിന്നാണ് ഗാസയിൽ വിതറിയത്.
തിങ്കളാഴ്ച മാത്രം ഗാസയിൽ 400 ഇടങ്ങളിൽ ബോംബാക്രമണം നടത്തിയെന്നും ഹമാസിന്റെ 3 ഡപ്യൂട്ടി കമാൻഡർമാരെയടക്കം വധിച്ചെന്നും ഇസ്രയേൽ അറിയിച്ചു. ഗാസയിൽ മരണം കുതിച്ചുയരുന്നത് മധ്യപൗരസ്ത്യമേഖലയിലാകെ സംഘർഷം വ്യാപിക്കാൻ കാരണമാകുമെന്ന് യുഎസ് ഉൾപ്പെടെ ആശങ്കപ്പെടുന്നു. മേഖലയിലെ യുഎസ് സേനാതാവളങ്ങൾ ഇറാന്റെ പിന്തുണയുള്ള സായുധസംഘങ്ങൾ ആക്രമിക്കുമെന്ന ആശങ്കയെത്തുടർന്ന് സുരക്ഷ ശക്തമാക്കി. സിറിയയിലെ 2 യുഎസ് സേനാതാവളങ്ങളിൽ ഇറാന്റെ പിന്തുണയുള്ള ഇസ്‌ലാമിക് റസിസ്റ്റൻസ് ഡ്രോൺ ആക്രമണം നടത്തി.

ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുമായി 54 ട്രക്കുകളാണ് ഒരാഴ്ചയ്ക്കിടെ ഗാസയിലെത്തിയത്. നേരത്തേ, ദിവസേന 500 ട്രക്കുകൾ എത്തിയിരുന്ന സ്ഥാനത്താണിത്. ഗാസയിൽ പാചകം ചെയ്യാനുള്ള ശുദ്ധജലത്തിന് ദൗർലഭ്യം നേരിടുകയാണ്. ഇതുമൂലം ഗാസയിലെത്തിച്ച ഭക്ഷ്യവസ്തുക്കളിൽ അരിയും പയറുമുൾപ്പെടെ പലതും ഉപകാരപ്പെടുന്നില്ലെന്ന റെപ്ര്ട്ടുകളുമുണ്ട്.

Previous articleമഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രൻ അടക്കമുള്ള പ്രതികള്‍ ഇന്ന് ഹാജരാവും
Next articleനെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി: യാത്രക്കാരന്‍ പിടിയില്‍