Home News World News അമേരിക്കയിലെ ലെവിസ്റ്റണിൽ വെടിവെപ്പ്; 22 പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ ലെവിസ്റ്റണിൽ വെടിവെപ്പ്; 22 പേർ കൊല്ലപ്പെട്ടു

41

വാഷിങ്ടൺ: അമേരിക്കയിലെ ലൂവിസ്റ്റണിൽ നടന്ന വെടിവെപ്പിൽ 22 പേർ കൊല്ലപ്പെട്ടു. അറുപതിലേറെ പേർക്ക് പരിക്കേറ്റു. കൂട്ട വെടിവയ്പ്പിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ ചിത്രങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതി ഒളിവിൽ പോയെന്ന് പൊലീസ് അറിയിച്ചു.

ബാർ ഉൾപ്പെടെയുള്ള അധിക സ്ഥലങ്ങളിൽ വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം പുറപ്പെടുവിക്കുകയും ചെയ്തു.

Previous articleലൈം​ഗിക അതിക്രമ പരാതി; മല്ലു ട്രാവലറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
Next articleപൊലീസുകാരൻ്റെ ആത്മഹത്യ; ആഭരണങ്ങൾ വീട്ടിൽ നിന്ന് കണ്ടെത്തിയതായി പൊലീസ്