Home News National news നുഴഞ്ഞുകയറാൻ ശ്രമം; ജമ്മുകശ്മീരിൽ സുരക്ഷാസേന അഞ്ച് ഭീകരരെ വധിച്ചു

നുഴഞ്ഞുകയറാൻ ശ്രമം; ജമ്മുകശ്മീരിൽ സുരക്ഷാസേന അഞ്ച് ഭീകരരെ വധിച്ചു

51

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേന അഞ്ച് ഭീകരരെ വധിച്ചു. കുപ്‌വാര ജില്ലയിലെ മച്ചിലിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് അഞ്ച് ഭീകരർ കൊല്ലപ്പെട്ടു. ഇവർ ലഷ്‌കർ ഇ തൊയ്ബ ഭീകരരാണെന്ന് ജമ്മു കശ്മീർ പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

ഇന്ന് പുലർച്ചെ നടത്തിയ തിരച്ചിലിലാണ് നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ച് അറിഞ്ഞത്. തുടർന്നായിരുന്നു ഏറ്റുമുട്ടൽ. നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാനുള്ള ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തിയതായി സൈന്യം നേരത്തെ അറിയിച്ചിരുന്നു. മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Previous articleസോളാർ പീഡനക്കേസ്: കെ സി വേണുഗോപാലിന് ഹൈക്കോടതി നോട്ടീസ് അയച്ചു
Next articleനടപ്പാത നിർമ്മാണത്തിൽ അശാസ്ത്രീയത‌; കൊച്ചി മെട്രോയ്ക്കെതിരെ കേസെടുത്ത് ഭിന്നശേഷി കമ്മീഷൻ