Home News Kerala News നടപ്പാത നിർമ്മാണത്തിൽ അശാസ്ത്രീയത‌; കൊച്ചി മെട്രോയ്ക്കെതിരെ കേസെടുത്ത് ഭിന്നശേഷി കമ്മീഷൻ

നടപ്പാത നിർമ്മാണത്തിൽ അശാസ്ത്രീയത‌; കൊച്ചി മെട്രോയ്ക്കെതിരെ കേസെടുത്ത് ഭിന്നശേഷി കമ്മീഷൻ

41

കൊച്ചി: അശാസ്ത്രീയമായി നടപ്പാത നിർമ്മിച്ചതിൽ കൊച്ചി മെട്രോയ്ക്കെതിരെ സ്വമേധയാ കേസെടുത്ത് ഭിന്നശേഷി കമ്മീഷൻ. കലൂർ കടവന്ത്ര റോഡിലെ നടപ്പാത അശാസ്ത്രീയമായി നിർമ്മിച്ചതെന്ന് പരാതിയിലാണ് കേസ്. നടപ്പാതയിലെ പോസ്റ്റുകൾ മാറ്റാതെയും കേബിളുകൾ കൂട്ടിയിട്ടിരിക്കുകയുമാണ്.ഭിന്നശേഷിക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടായ സാഹചര്യത്തിലാണ് നടപടി.

കലൂർ കടവന്ത്ര റോഡിലെ നടപ്പാത നിർമ്മാണത്തിൽ അശാസ്ത്രീയത‌ ചൂണ്ടി നിരവധി പരാതികളാണ് ഭിന്നശേഷി കമ്മീഷന് ലഭിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ എസ് എച്ച് പഞ്ചാപകേശൻ്റെ നിർദേശത്തിലാണ് നടപടി. പരിസ്ഥിതി സൗഹാർദമായിരിക്കും നടപ്പാതകളെന്ന് കെഎംആർഎൽ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ.

Previous articleനുഴഞ്ഞുകയറാൻ ശ്രമം; ജമ്മുകശ്മീരിൽ സുരക്ഷാസേന അഞ്ച് ഭീകരരെ വധിച്ചു
Next articleസിഗ്നൽ നൽകിയതിലെ പിഴവ്; ട്രാക്ക് മാറിക്കയറി മാവേലി എക്സ്പ്രസ്, ഒഴിവായത് വൻ ദുരന്തം