Home News Kerala News ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. സംഭവം പത്തനംതിട്ടയിൽ

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. സംഭവം പത്തനംതിട്ടയിൽ

65

പത്തനംതിട്ട: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. മല്ലപ്പള്ളി കുന്നന്താനം പാലയ്ക്കാത്തകിടി ശ്രീജ (35), ഭർത്താവ് വേണു (45) എന്നിവരാണ് മരിച്ചത്. കുന്നന്താനത്ത് ചെട്ടിമുക്കിൽ ഇന്നു പുലർച്ചെയായിരുന്നു സംഭവം. കീഴ്‌വായ്‌പുർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാക്കുതർക്കത്തെ തുടർന്ന് ശ്രീജയെ കൊലപ്പെടുത്തിയ ശേഷം വേണു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി. ശ്രീജ ഭർത്താവുമായി പിണങ്ങി ഒരു വർഷമായി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. ഇവിടെ എത്തിയാണ് വേണു കൊലപാതകം നടത്തിയ ശേഷം ജീവനൊടുക്കിയത്. ശ്രീജ സ്വകാര്യ ബാങ്കിൽ ജീവനക്കാരിയാണ്. വേണു ശ്രീജ ദമ്പതികൾക്ക് ഒരു മകളുണ്ട്.

Previous articleമോദി സർക്കാരിന് ഇന്ത്യ എന്ന പേരിനെ പേടിയെന്ന് എം വി ​ഗോവിന്ദൻ: രാജ്യ ചരിത്രം തിരുത്താനുള്ള ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി
Next articleസഹകരണസംഘങ്ങൾക്കതിരായ നടപടി: ഇഡിക്ക് ഹൈക്കോടതിയുടെ വിമർശനം