Home News Kerala News സിഗ്നൽ നൽകിയതിലെ പിഴവ്; ട്രാക്ക് മാറിക്കയറി മാവേലി എക്സ്പ്രസ്, ഒഴിവായത് വൻ ദുരന്തം

സിഗ്നൽ നൽകിയതിലെ പിഴവ്; ട്രാക്ക് മാറിക്കയറി മാവേലി എക്സ്പ്രസ്, ഒഴിവായത് വൻ ദുരന്തം

54

കാസർകോട്: മാവേലി എക്സ്പ്രസ് ട്രാക്ക് മാറിക്കയറി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വൈകിട്ട് 6.35 നായിരുന്നു സംഭവം. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന 16603 മാവേലി എക്സ്പ്രസ്സ് ട്രെയിനാണ് ബൈ ട്രാക്ക് കയറിയത്. ഈ ട്രാക്കിൽ മറ്റ് ട്രെയിനുകൾ ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.

സിഗ്നൽ നൽകിയതിലെ പിഴവാണ് ട്രെയിൻ ട്രാക്ക് മാറി കയറാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രാക്ക് ഒന്നിലേക്ക് കയറേണ്ട ട്രെയിൻ സിഗ്നൽ മാറിയതിനാൽ മധ്യഭാഗത്തുള്ള ട്രാക്കിലേക്ക് കയറുകയായിരുന്നു. ഇതേ ട്രാക്കിൽ നിർത്തി യാത്രക്കാരെ ഇറക്കിയ ശേഷം ട്രെയിൽ യാത്ര പുനരാരംഭിച്ചു.

Previous articleനടപ്പാത നിർമ്മാണത്തിൽ അശാസ്ത്രീയത‌; കൊച്ചി മെട്രോയ്ക്കെതിരെ കേസെടുത്ത് ഭിന്നശേഷി കമ്മീഷൻ
Next articleപാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’ ഒഴിവാക്കുന്നതിലെ രാഷ്ട്രീയം പകല്‍പോലെ വ്യക്തം; മുഖ്യമന്ത്രി