Home News Kerala News ശക്തമായ മഴയ്‌ക്ക്‌ സാധ്യത; സംസ്ഥാനത്ത്‌ അഞ്ച്‌ ജില്ലകളിൽ യെല്ലോ അലർട്ട്‌

ശക്തമായ മഴയ്‌ക്ക്‌ സാധ്യത; സംസ്ഥാനത്ത്‌ അഞ്ച്‌ ജില്ലകളിൽ യെല്ലോ അലർട്ട്‌

42

തിരുവനന്തപുരം: സംസ്ഥാനത്ത്‌ അഞ്ച്‌ ജില്ലകളിൽ യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എറണാകുളം ജില്ലകളിലാണ്‌ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ ഇന്ന്‌ യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും,
കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മറ്റന്നാളും യെല്ലോ അലെർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മുപ്പതാം തീയതി യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Previous articleട്രെയിന്‍ 13 മണിക്കൂർ വൈകി. റെയില്‍വേയ്ക്ക് 60000 രൂപ പിഴ
Next articleജെഡിഎസ് കേന്ദ്ര നിലപാട് തള്ളി കേരള ഘടകം. എൽഡിഎഫിൽ തുടുരും