Home Sports 2024 ഐപിഎൽ; താരലേലത്തിനുള്ള തിയതി പ്രഖ്യാപിച്ചു

2024 ഐപിഎൽ; താരലേലത്തിനുള്ള തിയതി പ്രഖ്യാപിച്ചു

56

ഡൽഹി: 2024 ഐപിഎൽ താരലേലത്തിനുള്ള തിയതി പ്രഖ്യാപിച്ചു. ഡിസംബർ 19ന് ദുബായിൽ വെച്ചാണ് ഇത്തവണ താരലേലം നടക്കുക. അതിന് മുമ്പായി ഡിസംബർ ഒമ്പതിന് വനിത പ്രീമിയർ ലീ​ഗിന്റെ ലേലവും നടക്കും. ഐപിഎൽ ലേലത്തിനായി ദുബായി തിരഞ്ഞെടുക്കാനുള്ള സാഹചര്യവും അധികൃതർ അറിയിച്ചു.

പത്ത് ടീമുകൾ പങ്കെടുക്കുന്ന താരലേലത്തിനായി ടീമുകളുടെ നൂറ് കണക്കിന് അധികൃതർ എത്തും. ഓരോത്തർക്കും ഫൈവ് സ്റ്റാർ സൗകര്യങ്ങൾ ഒരുക്കുക ബുദ്ധിമുട്ടാണ്. അതാണ് ദുബായ് ഐപിഎൽ താരലേലത്തിന് വേദിയായി തിരഞ്ഞെടുക്കാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.ഓരോ ടീമിനും താരലേലത്തിൽ 100 കോടി രൂപ ചിലവഴിക്കാം. എന്നാൽ ഐപിഎൽ ലേലത്തിനായി വെയ്ക്കുന്ന താരങ്ങളുടെ വിലയനുസരിച്ചാണ് ഓരോ ടീമിനും ചിലവഴിക്കാവുന്ന തുക അറിയാൻ കഴിയുക. ട്രാവിസ് ​ഹെഡ്, സാം ബില്ലിങ്സ്, പാറ്റ് കമ്മിൻസ്, ക്രിസ് വോക്സ്, ജെറാള്‍ഡ് കോട്‌സീ തുടങ്ങിയ താരങ്ങൾ ലേലത്തിനുണ്ടാകുമെന്നാണ് പ്രതീക്ഷ.

Previous articleകൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കരാർ കമ്പനി ജീവനക്കാരന് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മർദ്ദനം. പ്രതിഷേധവുമായി സിയാൽ എംപ്ലോയീസ് യൂണിയൻ
Next articleലെ ഹയാത്തിലെ ഗ്രിൽഡ് ചിക്കൻ കഴിച്ചു; കാസർഗോഡ് സ്വദേശിക്കും ഭക്ഷ്യ വിഷബാധ