Home News ആശാൻ വന്നു, പിള്ളേർ ജയിച്ചു; ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിനു തകർപ്പൻ ജയം

ആശാൻ വന്നു, പിള്ളേർ ജയിച്ചു; ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിനു തകർപ്പൻ ജയം

61

കൊച്ചി: ഐഎസ്എല്ലിൽ ഒഡീഷ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം.അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റാകോസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ പിറകിലായ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ ഗോള്‍ നേടി തിരിച്ചെത്തുകയായിരുന്നു. ഡിയേഗോ മൗറിസിയോയാണ് ഒഡീഷക്ക് വേണ്ടി ഗോള്‍ നേടിയത്.

കളിയുടെ 15-ാം മിനിറ്റിലാണ് ഒഡിഷയ്ക്ക് വേണ്ടി മൗറിസിയോ ഗോൾ പായിച്ചത്. സീ ഗൊദാര്‍ഡിന്റെ അസിസ്റ്റിലായിരുന്നു മൗറിസിയോയുടെ ഗോള്‍. 22-ാം മിനിറ്റില്‍ ഒഡീഷയ്ക്ക് ലീഡെടുക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ മൗറിസിയോയുടെ പെനാല്‍റ്റി കിക്ക് ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷ് തടഞ്ഞു.66-ാം മിനിറ്റിലാണ് ഡയമന്റാകോസ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യ ഗോൾ നേടിയത്. ദയ്സുകെ സകായ് അസിസ്റ്റ് നല്‍കുകയായിരുന്നു. തുടർന്ന് 84-ാം മിനിറ്റില്‍ നായകൻ ലൂണ വിജയഗോളിന് പിറവി നൽകി. വിലക്കിന് ശേഷം ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമാനോവിച്ച് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇന്ന് കൊച്ചിയിൽ നടന്നത്.

Previous articleപാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’; പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയച്ച് വി.ശിവൻകുട്ടി
Next articleഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക; ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും