Home News Kerala News ജെഡിഎസ് കേന്ദ്ര നിലപാട് തള്ളി കേരള ഘടകം. എൽഡിഎഫിൽ തുടുരും 

ജെഡിഎസ് കേന്ദ്ര നിലപാട് തള്ളി കേരള ഘടകം. എൽഡിഎഫിൽ തുടുരും 

37

കൊച്ചി: പാർടി രാഷ്ടീയ നയത്തിനു വിരുദ്ധമായി ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള എച്ച് ഡി ദേവഗൗഡയുടെ തീരുമാനത്തെ ജനതാദൾ കേരള ഘടകം നേതൃയോഗം വീണ്ടും തള്ളി. എൽഡിഎഫിൽ തുടരുമെന്നും യോഗം ഐക്യകണ്ഠേന അംഗീകരിച്ച പ്രമേയം തീരുമാനിച്ചു.

ബിജെപി വിരുദ്ധ, കോൺഗ്രസ് ഇതര മത നിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ എന്ന ദേശീയ സമ്പൂർണ സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ നിലപാട് തുടരും. ഒക്ടോബർ ഏഴിനു ചേർന്ന സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയുടെ ഈ തീരുമാനം സംസ്ഥാന നേതൃയോഗവും അംഗീകരിച്ചതായി സംസ്ഥാന പ്രസിഡൻ്റ് മാത്യു ടി തോമസ് എംഎൽഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മറ്റു സംസ്ഥാന ഘടകങ്ങളുമായി ആലോചിച്ച് ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ കൃഷ്ണൻകുട്ടിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous articleശക്തമായ മഴയ്‌ക്ക്‌ സാധ്യത; സംസ്ഥാനത്ത്‌ അഞ്ച്‌ ജില്ലകളിൽ യെല്ലോ അലർട്ട്‌
Next articleകേരളത്തിന് ദീപാവലി സമ്മാനം: ബെംഗളൂരു–എറണാകുളം റൂട്ടിൽ സ്പെഷൽ വന്ദേഭാരത്