Home News Kerala News ശശിതരൂർ ഇസ്രയേലിനൊപ്പം പലസ്‌തീനെ ആക്രമിക്കുന്നു: വിമർശനവുമായി എം സ്വരാജ്‌

ശശിതരൂർ ഇസ്രയേലിനൊപ്പം പലസ്‌തീനെ ആക്രമിക്കുന്നു: വിമർശനവുമായി എം സ്വരാജ്‌

39

കൊച്ചി: ടെൽ അവീവിൽ നിന്ന് ഇസ്രയേലും കോഴിക്കോട്ടെ ലീഗ് വേദിയിൽ നിന്നും ഡോ. ശശി തരൂരും പലസ്‌തീനെ അക്രമിക്കുകയാണെന്ന്‌ എം സ്വരാജിന്റെ വിമർശനം. വാക്കുകൾക്ക് അർത്ഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം. ഒക്ടോബർ ഏഴാം തീയതിയല്ല ചരിത്രം ആരംഭിച്ചതെന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല. എന്നിട്ടും ഇസ്രായേൽ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാൻ കോൺഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ലെന്നും സ്വരാജ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ കുറ്റപ്പെടുത്തി.

ഇസ്രയേലിൽ ഹമാസ്‌ നടത്തിയത്‌ ഭീകരാക്രമണമാണെന്ന് മുസ്ലിം ലീഗ്‌ സംഘടിപ്പിച്ച പരിപാടിയിൽ ശശി തരൂർ പറഞ്ഞിരുന്നു. ഒക്ടോബർ ഏഴിന്‌ ഭീകരവാദികൾ ഇസ്രയേലിനെ ആക്രമിച്ച്‌ 1400 പേരെ കൊന്നൊടുക്കി എന്നും തരൂർ പറഞ്ഞു. ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് സ്വരാജിന്റെ പ്രതികരണം.

കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവിൽ ഡോ.ശശി തരൂർ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയിരിക്കുന്നു. രാജ്യത്തിന്റെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും ഇതിനോടകം അപഹരിക്കപ്പെട്ടെങ്കിലും പലസ്‌തീന്റെ ഭാഗത്തു നിന്നുണ്ടായത്. ഭീകരവാദികളുടെ അക്രമണമാണെന്ന് ഡോ.ശശി തരൂർ ഉറപ്പിക്കുന്നു. ഒപ്പം ഇസ്രായേലിന്റേത് മറുപടിയും ആണത്രെ. വാക്കുകൾക്ക് അർത്ഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം. ഒക്ടോബർ ഏഴാം തിയ്യതിയല്ല ചരിത്രം ആരംഭിച്ചതെന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല. എന്നിട്ടും ഇസ്രായേൽ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാൻ കോൺഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെൽ അവീവിൽ നിന്ന് ഇസ്രായേലും കോഴിക്കോട്ടെ ലീഗ് വേദിയിൽ നിന്നും ഡോ. ശശി തരൂരും പലസ്‌തീനെ അക്രമിക്കുമ്പോൾ മുസ്ലിംലീഗ് സമസ്‌തയെ പ്രകടനം നടത്തി തോൽപിച്ചതിന്റെ ആഹ്ലാദത്തിലാണ്. എന്നിങ്ങനെയായിരുന്നു സ്വരാജിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്.

Previous articleഅതിര്‍ത്തിയില്‍ പാക് പ്രകോപനം; രണ്ട് സൈനികര്‍ക്ക് പരിക്ക്, തിരിച്ചടിച്ച് ബിഎസ്എഫ്
Next articleതരൂരിനെതിരെ ജലീലും: കോഴിക്കോട്ട് നടന്നത് ഇസ്രായേൽ അനുകൂല സമ്മേളനമോയെന്ന് ലീഗിനോട്‌ കെ ടി ജലീൽ