Home News Kerala News വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ ക്രൂരമായി മർദിച്ചെന്ന് പരാതി; വിവസ്ത്രനാക്കി ജനനേന്ദ്രിയത്തിൽ ചവിട്ടി

വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ ക്രൂരമായി മർദിച്ചെന്ന് പരാതി; വിവസ്ത്രനാക്കി ജനനേന്ദ്രിയത്തിൽ ചവിട്ടി

48

തിരുവനന്തപുരം: ധനുവച്ചപുരം കോളേജിൽ വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകരുടെ ക്രൂരമായി മർദിച്ചെന്ന് പരാതി. എബിവിപി നേതാവിനെ കാണാൻ നിർദേശിച്ചത് അവ​ഗണിച്ചതാണ് മർദനത്തിന് കാരണമായതെന്ന് വിദ്യാർഥി ആരോപിച്ചു. ഒന്നാം വർഷം ഇക്കണോമിക്സ് വിദ്യാർഥി നീരജിനാണ് മർദനമേറ്റത്. സംഭവത്തിൽ വിദ്യാർഥിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

രണ്ടാം വർഷ വിദ്യാർഥികളുടെ നേതാവായ ആരോമലിനെ കണ്ടിട്ട് ക്ലാസിൽ കയറിയാൽ മതി എന്നൊരു വാട്സ്ആപ്പ് സന്ദേശം നീരജിന് ലഭിച്ചിരുന്നു. എന്നാൽ ഇത് അവ​ഗണിച്ച് നീരജ് കോളേജിൽ എത്തിയതാണ് സീനിയർ വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. തുടർന്ന് മൈതാനത്ത് ഒരു ഭാ​ഗത്തേക്ക് നീരജിനെ മർദിക്കുകയായിരുന്നു. വിവസ്ത്രനാക്കുകയും ജനനേന്ദ്രിയത്തിൽ ചവിട്ടുകയും ചെയ്തു. കാലിനും കഴുത്തിനും ഉൾപ്പെടെ നീരജിന് പരിക്കേറ്റിട്ടുണ്ട്.

Previous articleഗാസയിലെ മനുഷ്യക്കുരുതി ഉടന്‍ അവസാനിപ്പിക്കണം: എകെജി ഭവന് മുന്നില്‍ ധർണ്ണയുമായി സിപിഐ എം
Next articleമാധ്യമപ്രവര്‍ത്തകയോട് മോശം പെരുമാറ്റം; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു