Home News Kerala News യാത്രാ ദുരിതം; സംസ്ഥാനത്ത് 8 ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ

യാത്രാ ദുരിതം; സംസ്ഥാനത്ത് 8 ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ

41

തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന എട്ട് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. ജനങ്ങളുടെ യാത്രാ ദുരിതം കണക്കിലെടുത്താണ് തീരുമാനം.എട്ടു ട്രെയിനുകളിൽ ഓരോ അധിക ജനറൽ കോച്ചുകൾ അനുവദിച്ചത്. പുതിയ തീരുമാനം ഒക്ടോബർ 30 മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

തിരുവനന്തപുരം – എറണാകുളം വഞ്ചിനാട്, എറണാകുളം – കണ്ണൂർ ഇന്റർസിറ്റി, കണ്ണൂർ -ആലപ്പുഴ എക്സിക്യൂട്ടിവ്, ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടിവ്, കണ്ണൂർ – എറണാകുളം ഇന്റർസിറ്റി, എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്, തിരുവനന്തപുരം – ഷൊർണൂർ വേണാട്, ഷൊർണൂർ – തിരുവനന്തപുരം വേണാട് എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചത്.

Previous articleമാധ്യമപ്രവര്‍ത്തകയോട് മോശം പെരുമാറ്റം; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു
Next articleതാമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; ഉത്തരവ് പുറത്തിറക്കി