Home News Kerala News കളമശേരി സ്ഫോടനം: വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി 

കളമശേരി സ്ഫോടനം: വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി 

47

തിരുവനന്തപുരം: കളമശേരി കൺവെൻഷൻ സെൻററിലുണ്ടായ സ്ഫോടനം അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണെന്നും, സ്ഫോടനത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭവത്തിൽ ഒരാൾ മരണപ്പെട്ടു. രണ്ടു പേരുടെ നില ​ഗുരുതരമാണ് എന്നാണ് വിവരം.
എറണാകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥരെല്ലാം അവിടെ എത്തിയിട്ടുണ്ടെന്നും ഡിജിപി അടക്കമുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉടനെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നു രാവിലെ 9.30 ഓടെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായത്. 23 പേർക്ക് പരുക്കേറ്റുവെന്നാണു പ്രാഥമിക നിഗമനം. ഏകദേശം 2000-ത്തിലധികം പേർ ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നുവെന്നാണ് വിവരം.

Previous articleകളമശേരി സ്ഫോടനം: സംസ്ഥാനത്ത് പോലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Next articleപ്രതി ഡൊമനിക് മാർട്ടിൻ തന്നെ; സ്ഥിരീകരിച്ച് പൊലീസ്