Home News Kerala News കളമശേരിയിലെ സ്ഫോടനം: അവധിയിലുള്ള ആരോഗ്യ വകുപ്പ് ജീവനക്കാർ അടിയന്തരമായി തിരിച്ചെത്തണമെന്ന് നിർദേശം

കളമശേരിയിലെ സ്ഫോടനം: അവധിയിലുള്ള ആരോഗ്യ വകുപ്പ് ജീവനക്കാർ അടിയന്തരമായി തിരിച്ചെത്തണമെന്ന് നിർദേശം

60

കൊച്ചി: കളമശേരിയിൽ സ്ഫോടനമുണ്ടായ സാഹചര്യത്തിൽ മികച്ച ചികിത്സയൊരുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകി. ആശുപത്രികൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അവധിയിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ ആരോഗ്യ പ്രവർത്തകരും അടിയന്തരമായി തിരിച്ചെത്താൻ മന്ത്രി നിർദേശം നൽകി.

കളമശേരി മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ അധിക സൗകര്യങ്ങളൊരുക്കാനും നിർദേശം നൽകി. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാൻ മന്ത്രി നിർദേശം നൽകി. കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അടക്കം മുഴുവൻ ജീവനക്കാരും അടിയന്തരമായി ജോലിക്ക് ഹാജരാകണമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേശ് മോഹനും നിർദേശം നൽകി.

ബേണ്‍സ് ടീം കളമശ്ശേരിയിലേയ്ക്ക്

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പൊള്ളൽ ചികിത്സാ വിദഗ്ധ സംഘം കളമശേരി മെഡിക്കൽ കോളേജിലെത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജും സജ്ജമാണ്. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ ലഭ്യമാക്കാനും നിര്‍ദേശം നല്‍കി

Previous articleകളമശേരിയിലെ കൺവെൻഷൻ സെന്ററിൽ വൻ സ്ഫോടനം; ഒരു സ്ത്രീ മരിച്ചു
Next articleകളമശേരി സ്ഫോടനം: സംസ്ഥാനത്ത് പോലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു