Home News Kerala News കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു; മരണ സംഖ്യ രണ്ടായി

കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു; മരണ സംഖ്യ രണ്ടായി

58

കൊച്ചി: കളമശേരിയിൽ നടന്ന സ്ഫോടനത്തിൽ മരണം രണ്ടായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി കുമാരി(53) യാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെ 9 42 ന് ആണ് കേരളത്തെ നടുക്കിയ സ്ഫോടനം കളമശ്ശേരിയിൽ നടന്നത്. യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്ന വേദിയിൽ മൂന്ന് സ്ഫോടനങ്ങൾ ആണ് ഉണ്ടായത്. ഐ ഇ ഡി ഉപയോഗിച്ചുള്ള സ്ഫോടനമാണ് നടന്നതെന്ന് ഡിജിപി സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ ഡോമിനിക് മാർട്ടിൻ എന്നയാൾ സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. ഇയാളാണ് സ്ഫോടനതിന് പിന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Previous articleകളമശേരി സ്ഫോടനം; മനുഷ്യത്വത്തിന് നിരക്കാത്ത കുറ്റകൃത്യമെന്ന് ​ഗവർണർ
Next articleകളമശ്ശേരി സ്ഫോടന കേസ് പ്രതിക്കെതിരെ ​ഗുരുതര വകുപ്പുകൾ; യുഎപിഎ ഉൾപ്പെടെ ചുമത്തി