Home Sports ചാമ്പ്യന്മാരെ തകർത്തെറിഞ്ഞു; ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ചാമ്പ്യന്മാരെ തകർത്തെറിഞ്ഞു; ഇന്ത്യയ്ക്ക് തകർപ്പൻ ജയം

57

ലഖ്‌നൗ: ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് ജയം. തുടർച്ചയായ ആറാം വിജയത്തോടെ ഇന്ത്യ സെമി ഉറപ്പിച്ചിരിക്കുകയാണ്. 230 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 34.5 ഓവറിൽ 129 റൺസിന് പുറത്തായി. ആറാം വിജയത്തോടെ ഇതോടെ ഇന്ത്യ പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി.മൂന്ന് കളികൾ ബാക്കിനിൽക്കേയാണ് ഇന്ത്യ സെമി ഉറപ്പിച്ചിരിക്കുന്നത്.

അതേസമയം അഞ്ചാം തോൽവിയോടെ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷ ഏതാണ്ട് അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമി, മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ, രണ്ട് വിക്കറ്റെടുത്ത കുൽദീപ് യാദവ് എന്നിവരാണ് ഇംഗ്ലണ്ടിനെതിരെ തിളങ്ങിയത്. ആദ്യ നാലോവറുകളിൽ മാത്രമാണ് ഇം​ഗ്ലണ്ട് ബാറ്റർമാർക്ക് തിളങ്ങാനായത്.നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 229 റൺസെടുത്തത്. 101 പന്തുകൾ നേരിട്ട് മൂന്ന് സിക്സും 10 ഫോറുമടക്കം 87 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

Previous articleകളമശ്ശേരി സ്ഫോടന കേസ് പ്രതിക്കെതിരെ ​ഗുരുതര വകുപ്പുകൾ; യുഎപിഎ ഉൾപ്പെടെ ചുമത്തി
Next articleകളമശ്ശേരി സ്ഫോടനം; 12 വയസുകാരിയും മരിച്ചു