Home News Kerala News മതവിദ്വേഷ പ്രചരണം: അനിൽ ആന്റണിക്കെതിരെ കേസ്

മതവിദ്വേഷ പ്രചരണം: അനിൽ ആന്റണിക്കെതിരെ കേസ്

44

കാസർകോട്: മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസിൽ ബിജെപി നേതാവ് അനിൽ ആൻറണിക്കെതിരെ പോലീസ് കേസെടുത്തു. കാസർകോട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അനിൽ ആൻറണിയെ പ്രതിചേർക്കുകയായിരുന്നു. കാസർകോട് കുമ്പളയിൽ വിദ്യാർഥികൾ ബസ് തടഞ്ഞ ദൃശ്യങ്ങൾ വിദ്വേഷ പ്രചരണത്തിന് ഉപയോഗിച്ചുവെന്നാണ് ആരോപണം. കുമ്പളയിൽ ബസ് നിർത്താതെ പോയതിനെത്തുടർന്ന് കോളേജ് വിദ്യാർഥികൾ സ്റ്റോപ്പിൽ ബസ് തടഞ്ഞിരുന്നു. ഇതിനിടെ യാത്രക്കാരിയുമായി തർക്കമുണ്ടായതിന്റെ ദൃശ്യങ്ങൾ സംഘപരിവാർ അനുകൂല സാമൂ​ഹ്യ മാധ്യമ അക്കൗണ്ടുകളിൽ വിദ്വേഷ പ്രചരണത്തിന് ഉപയോ​ഗിക്കുകയായിരുന്നു.

Previous articleഇസ്രയേൽ അനുകൂല പോസ്റ്റ്: 2 മലയാളി നഴ്സുമാർക്കെതിരെ കുവൈത്തില്‍ നടപടി
Next articleഫോൺ ചോർത്തൽ മുന്നറിയിപ്പ്: ന്യായീകരിച്ച് കേന്ദ്രം