Home Cinema പുരുഷ പ്രേതം: പുരസ്‌കാര നിറവിൽ ദർശന

പുരുഷ പ്രേതം: പുരസ്‌കാര നിറവിൽ ദർശന

96

മുംബൈ: പുരുഷ പ്രേതം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ദർശന രാജേന്ദ്രന് മികച്ച പ്രതി നായികയ്‌ക്കുള്ള പുരസ്‌കാരം. പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമായ ഒടിടി പ്ലേ മുംബൈയിൽ സംഘടിപ്പിച്ച പുരസ്‌ക്കാര നിശയിൽ ദർശന പുരസ്‌കാരം ഏറ്റുവാങ്ങി.

താൻ കജോളിന്റെ വലിയ ആരാധികയാണെന്നും അവരുടെ സിനിമകൾ കണ്ടാണ് താൻ വളർന്നതെന്നും പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ദർശന പറഞ്ഞു. ഇവിടെ വരാൻ കഴിഞ്ഞതിൽ തനിക്ക് അതിയായ സന്തോഷമുണ്ടന്നും ദർശന രാജേന്ദ്രൻ കൂട്ടി ചേർത്തു.

വളരെ ചെറിയൊരു ചിത്രമായിരുന്നു പുരുഷപ്രേതം. സ്ഥിരം നായിക പരിവേഷങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്ഥം, അതുകൊണ്ട് തന്നെ ഞാൻ ഈ കഥാപാത്രം നിരസിക്കും എന്ന പ്രതീക്ഷയോടെയാണ് സംവിധായകൻ കൃഷാന്ദ് ഈ വേഷം എനിക്ക് ഓഫർ ചെയ്‌തത്. പക്ഷേ കഥ കേട്ട ഉടനെ തന്നെ ഞാൻ ചിത്രം ഏറ്റെടുക്കുകയായിരുന്നു. നെഗറ്റീവ് റോളിലെ എന്റെ ആദ്യത്തെ അവാർഡ് ആണിതെന്നും ദർശന രാജേന്ദ്രൻ പറഞ്ഞു

ഹാസ്യസിനിമകളിലൂടെ ജനപ്രിയനായ പ്രശാന്ത് അലക്‌സാണ്ടറും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജഗദീഷ്, ദേവകി രാജേന്ദ്രൻ, ജിയോ ബേബി എന്നിവരും സിനിമയിലുണ്ട്.
മനു തൊടുപുഴയുടെ കഥയ്ക്ക് അജിത് ഹരിദാസാണ് തിരക്കഥ ഒരുക്കിയത്. സംവിധായകൻ ക്രിഷാന്ദ് തന്നെ ഛായാഗ്രഹണവും നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് സുഹൈൽ ബക്കറാണ്.

Previous articleകേന്ദ്രമന്ത്രിയുടെ പ്രസ്താവന കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമം: എം വി ​ഗോവിന്ദൻ
Next articleകളമശ്ശേരി സ്‌ഫോടനം: സർക്കാരിനെ പ്രശംസിച്ച് സമസ്‌ത