Home News Kerala News ജാനകിക്കാട് കൂട്ടബലാത്സംഗക്കേസ്: പ്രതികള്‍ കുറ്റക്കാർ

ജാനകിക്കാട് കൂട്ടബലാത്സംഗക്കേസ്: പ്രതികള്‍ കുറ്റക്കാർ

41

കോഴിക്കോട്: കോഴിക്കോട് ജാനകിക്കാട് കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് പാക്‌സോ കോടതി. അടുക്കത്ത് പാറച്ചാലില്‍ ഷിബു, ആക്കല്‍ പാലോളി അക്ഷയ്, മൊയിലോത്തറ തെക്കേപറമ്പത്ത് സായൂജ്, മൊയില്ലാത്തറ തമഞ്ഞീമ്മല്‍ രാഹുല്‍ എന്നിവരാണ് പ്രതികള്‍. പ്ലസ് ടു വിദ്യാര്‍ഥിനിയായ ദലിത് പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. 2021 ഒക്ടോബറിലായിരുന്നു സംഭവം.നാദാപുരം പോക്‌സോ കോടതി ഉച്ചയ്ക്ക് ശേഷം ശിക്ഷ വിധിക്കും.

സായൂജും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു. ഇത് മുതലെടുത്ത് സായൂജ് പെണ്‍കുട്ടിയെ ജാനകിക്കാട് വിനോദസഞ്ചാര കേന്ദ്രത്തിലെത്തിക്കുകയും അവിടെവച്ച് ജ്യൂസീല്‍ ലഹരി മരുന്ന് നല്‍കിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ സായൂജിന്റെ സുഹൃത്തുക്കാളായ മൂന്ന് പേര്‍ സ്ഥലത്തെത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോക്‌സോ, ബലാത്സംഗം, പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗത്തിന് നേരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.

Previous articleഹെവി വാഹനങ്ങള്‍ക്കും നാളെ മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം: കെഎസ്ആര്‍ടിസിയ്ക്കും ഇളവില്ല
Next articleഇസ്രയേൽ അനുകൂല പോസ്റ്റ്: 2 മലയാളി നഴ്സുമാർക്കെതിരെ കുവൈത്തില്‍ നടപടി