Home Sports ചരിത്രനേട്ടം; വീണ്ടും ബാലൺ ദ് ഓർ സ്വന്തമാക്കി മെസി

ചരിത്രനേട്ടം; വീണ്ടും ബാലൺ ദ് ഓർ സ്വന്തമാക്കി മെസി

54

പാരിസ്: എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം നേടി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെയെയും പിന്തള്ളിയാണ് മെസ്സിയുടെ നേട്ടം. 2021ലാണ് ഇന്റർ മിയാമിയുടെ മെസ്സി അവസാനമായി പുരസ്‌കാരം നേടിയത്.ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ കി​രീ​ട​ത്തി​ലെ​ത്തി​ച്ച​തും ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും ഗുണം ചെയ്തു.

2009, 2010, 2011, 2012, 2015, 2019, 2021 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് മെ​സി ബാലൺ ദ് ഓർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്. അഞ്ച് ബാലൺ ദ് ഓർ പുരസ്‌കാരം നേടിയിട്ടുള്ള പോർട്ടുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് രണ്ടാം സ്ഥാനത്ത്. ബാഴ്സലോണയുടെ സ്പാനിഷ് താരം എയ്താന ബോൺമാട്ടിയാണ് മികച്ച വനിതാ ഫുട്ബോളർക്കുള്ള ബാലൺ ദ് ഓർ നേടിയത്. മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ​ക്ക് ന​ൽ​കു​ന്ന പു​ര​സ്കാ​ര​മാ​യ ലെവ് യാ​ഷി​ൻ ട്രോ​ഫി അ​ർ​ജ​ന്‍റീ​ന ഗോ​ൾ കീപ്പ​ർ എ​മിലിയാനോ മാ​ർ​ട്ടി​ന​സ് സ്വ​ന്ത​മാ​ക്കി. അ​ർ​ജ​ന്‍റീ​ന​ക്കാ​യി ലോ​ക​ക​പ്പി​ൽ ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നാ​ണ് പു​ര​സ്കാ​രം.​

Previous articleസംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്
Next articleസംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; പരീക്ഷകൾ മാറ്റി