Home News World News ഇസ്രയേൽ അനുകൂല പോസ്റ്റ്: 2 മലയാളി നഴ്സുമാർക്കെതിരെ കുവൈത്തില്‍ നടപടി

ഇസ്രയേൽ അനുകൂല പോസ്റ്റ്: 2 മലയാളി നഴ്സുമാർക്കെതിരെ കുവൈത്തില്‍ നടപടി

59

ന്യൂഡൽഹി: ഇസ്രയേൽ അനുകൂല പോസ്റ്റിട്ടതിനു രണ്ടു മലയാളി നഴ്സുമാർക്കെതിരെ കുവൈത്തില്‍ നടപടിയുണ്ടായിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഒരു നഴ്സിനെ പുറത്താക്കിയെന്നും മറ്റൊരാളെ പുറത്താക്കാൻ നടപടി സ്വീകരിക്കുന്നെന്നുമാണ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്. വിദേശരാജ്യങ്ങളില്‍ സമൂഹമാധ്യമങ്ങളിലുള്ള നിയന്ത്രണം കണക്കിലെടുത്ത് ഇത്തരം പോസ്റ്റുകളിടുന്നതിൽ മാർഗനിർദേശം പുറത്തിറക്കാൻ ആലോചിക്കുന്നതായും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു.

കളമശേരി ബോംബ് സ്ഫോടനത്തിൽ മതം മാത്രം ചർച്ചയാക്കാതെ സുരക്ഷയെക്കുറിച്ചു മുഖ്യമന്ത്രി സംസാരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തു പൊതുസ്ഥലങ്ങളിൽ നിരപരാധികൾ കൊല്ലപ്പെടുന്ന സാഹചര്യം ആവർത്തിക്കുന്നു. ട്രെയിനുകളിലും പ്രാർഥനാലയത്തിലും ആളുകൾ ആക്രമിക്കപ്പെടുന്നു. മതമേതായാലും വിദ്വേഷം കൊണ്ടുനടക്കുന്ന ആർക്കും ആരേയും അപായപ്പെടുത്താമെന്ന അവസ്ഥ നിലനിൽക്കുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു. അക്രമം നടന്നിട്ട് അക്രമിയെ കണ്ടത്തിയാൽ പോരെന്നും അതിക്രമങ്ങൾ തടയാനാകണം’’–മുരളീധരൻ പറഞ്ഞു. കളമശേരിയിൽ നടന്നത് ഭീകരപ്രവർത്തനമെന്നതിൽ സിപിഎം സംസ്ഥാന സെക്രട്ടറിക്കു പോലും എതിരഭിപ്രായമില്ല. രാജീവ് ചന്ദ്രശേഖരനെതിരെ കേസ് എടുത്തതും മതധ്രൂവീകരണത്തിന്‍റെ ഭാഗമായാണ്. കേസ് കണ്ട് അദ്ദേഹം ഓടിപ്പോകുമെന്ന് ആരും കരുതേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Previous articleജാനകിക്കാട് കൂട്ടബലാത്സംഗക്കേസ്: പ്രതികള്‍ കുറ്റക്കാർ
Next articleമതവിദ്വേഷ പ്രചരണം: അനിൽ ആന്റണിക്കെതിരെ കേസ്