Home News Kerala News കേന്ദ്രമന്ത്രിയുടെ പ്രസ്താവന കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമം: എം വി ​ഗോവിന്ദൻ

കേന്ദ്രമന്ത്രിയുടെ പ്രസ്താവന കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമം: എം വി ​ഗോവിന്ദൻ

37

തിരുവനന്തപുരം: കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിയടക്കമുള്ള ബിജെപി നേതാക്കൾ നടത്തിയ പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. കാര്യത്തിൽ വർ​ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള സംഘപരിവാർ അജണ്ടകളുടെ ഭാ​ഗമായിരുന്നു ഇതെന്നും കേരളം ഈ ദുഷ്ടലാക്കിനെ ഒറ്റക്കെട്ടായി എതിർത്തുവെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാണുകയായിരുന്നു അദ്ദേഹം.

കളമശേരിയിൽ അ​ങ്ങേയറ്റം ദൗർഭാ​ഗ്യകരമായ സംഭവമാണ് നടന്നത്. സംസ്ഥാനം ഒന്നടങ്കം വിഷമിച്ച ഈ കാര്യത്തിൽ വർ​ഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ചില ശക്തികൾ ശ്രമിച്ചത്. ഇതിനെ അത്യന്തം ​ഗൗരവമായിട്ടാണ് കാണേണ്ടനത്. സംസ്ഥാനത്ത് വർ​ഗീയ സംഘർഷം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാകുമോ എന്നുള്ള ചിലരുടെ ഉള്ളിലിരിപ്പാണ് ഇതിലൂടെ പുറത്തു വന്നതെന്നും എന്നാൽ കേരളത്തിലെ എല്ലാ വിഭാ​ഗങ്ങളും വർ​ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന നിലപാടുകളെ ഒറ്റക്കെട്ടായി എതിർത്ത് തോൽപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭരണ പക്ഷവും പ്രതിപക്ഷവുമെല്ലാം ഇക്കാര്യത്തിൽ യോജിച്ച നിലപാട് സ്വീകരിച്ചു. കേരളത്തിന്റ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കരുത്ത് ഒരിക്കൽ കൂടി വ്യക്തമാക്കുന്ന ഒന്നായിരുന്നു ഇതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Previous articleഫോൺ ചോർത്തൽ മുന്നറിയിപ്പ്: ന്യായീകരിച്ച് കേന്ദ്രം
Next articleപുരുഷ പ്രേതം: പുരസ്‌കാര നിറവിൽ ദർശന