Home News National news എല്ലാം അദാനിക്ക്‌ വേണ്ടി: തന്റെ ഓഫീസിലെ മൂന്നുപേരുടെ ഫോൺ കേന്ദ്രം ചോർത്തിയെന്ന്‌ രാഹുൽ ഗാന്ധി

എല്ലാം അദാനിക്ക്‌ വേണ്ടി: തന്റെ ഓഫീസിലെ മൂന്നുപേരുടെ ഫോൺ കേന്ദ്രം ചോർത്തിയെന്ന്‌ രാഹുൽ ഗാന്ധി

30

ന്യൂഡൽഹി: തന്‍റെ ഓഫീസിലെ മൂന്നു പേരുടെ ഫോൺ കേന്ദ്രസർക്കാർ ചോർത്തിയെന്ന്‌ രാഹുൽ ഗാന്ധി. എത്ര വിവരങ്ങൾ ചോർത്തിയാലും ഭയപ്പെട്ട് പിന്നോട്ടില്ലെന്നും നിങ്ങൾക്ക് തന്‍റെ ഫോൺ വേണമെങ്കിൽ തരാമെന്നും രാഹുൽ പറഞ്ഞു. കെ സി വേണുഗോപാൽ അടക്കം നിരവധി പ്രതിപക്ഷ നേതാക്കൾക്ക് ആപ്പിളിന്‍റെ ഫോൺ ചോർത്തൽ സന്ദേശം ലഭിച്ചിട്ടുണ്ട്. ചോർത്തലിന് പിന്നിൽ കേന്ദ്ര സർക്കാർ സ്പോൺസർ ചെയ്‌ത ആക്രമണകാരികളാണ്. ഇത് ക്രിമിനലുകളുടെയും കള്ളന്മാരുടെയും സൃഷ്‌ടിയാണ്. ഇന്ത്യയുടെ രാഷ്‌ട്രീയം ഞങ്ങൾ മനസ്സിലാക്കി. ബിജെപി യുവാക്കളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്.

അദാനിക്ക് രക്ഷപ്പെടാൻ കഴിയില്ല. സമയം വരുമ്പോൾ അദാനി സർക്കാറിനെ എങ്ങനെ പുറത്താക്കാമെന്ന് ഞങ്ങൾ കാണിച്ചുതരാം. രാജ്യത്ത് നിലവിൽ നടക്കുന്ന കുത്തകവൽക്കരണത്തിന്‍റെ പ്രതീകമാണ് അദാനി. ബിജെപിയുടെ സാമ്പത്തികനില അദാനിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

Previous articleഫോൺ ചോർത്താൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന് ആപ്പിൾ: യെച്ചൂരിയും തരൂരുമടക്കമുള്ള നേതാക്കൾക്ക്‌ മുന്നറിയിപ്പ്‌
Next articleഹെവി വാഹനങ്ങള്‍ക്കും നാളെ മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം: കെഎസ്ആര്‍ടിസിയ്ക്കും ഇളവില്ല