Home News Kerala News ഹെവി വാഹനങ്ങള്‍ക്കും നാളെ മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം: കെഎസ്ആര്‍ടിസിയ്ക്കും ഇളവില്ല

ഹെവി വാഹനങ്ങള്‍ക്കും നാളെ മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം: കെഎസ്ആര്‍ടിസിയ്ക്കും ഇളവില്ല

49

തിരുവനന്തപുരം: എല്ലാ ഹെവി വാഹനങ്ങള്‍ക്കും നാളെ മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കും. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെയും ഡ്രൈവര്‍ക്കും, ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും നാളെ മുതല്‍ സീറ്റ് ബെല്‍റ്റ് ഉണ്ടാവണം.

ബസുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. നവംബര്‍ ഒന്നു മുതല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും ഇല്ലാത്ത ഹെവി വാഹനങ്ങൾക്ക് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നൽകില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതിനുള്ള കാലാവധി നേരത്തെ മൂന്നുതവണ നീട്ടിയിരുന്നു. എന്നാല്‍ ഇനി കാലാവധി നീട്ടുന്ന ഒരു സാഹചര്യമുണ്ടാകില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

ഹെവി വാഹനങ്ങള്‍ സീറ്റ് ബെല്‍റ്റിടാതെ ഓടിച്ചാല്‍ നാളെമുതല്‍ എഐ ക്യാമറയുടെ പിടിവീഴും. അതെ സമയം കെഎസ്ആര്‍ടിസി ബസുകളില്‍ സീറ്റ്‌ബെല്‍റ്റ് ഘടിപ്പിക്കുന്ന പദ്ധതി ഇതിനോടകം പൂര്‍ത്തീകരിച്ചെങ്കിലും ക്യാമറ ഘടിപ്പിക്കല്‍ പൂര്‍ത്തിയായിട്ടില്ല.

Previous articleഎല്ലാം അദാനിക്ക്‌ വേണ്ടി: തന്റെ ഓഫീസിലെ മൂന്നുപേരുടെ ഫോൺ കേന്ദ്രം ചോർത്തിയെന്ന്‌ രാഹുൽ ഗാന്ധി
Next articleജാനകിക്കാട് കൂട്ടബലാത്സംഗക്കേസ്: പ്രതികള്‍ കുറ്റക്കാർ