Home News Kerala News സിബിഐയുടെ സീനിയർ അഭിഭാഷകൻ എത്തിയില്ല; വീണ്ടും മാറ്റി ലാവ്‌ലിൻ കേസ്

സിബിഐയുടെ സീനിയർ അഭിഭാഷകൻ എത്തിയില്ല; വീണ്ടും മാറ്റി ലാവ്‌ലിൻ കേസ്

43

ഡൽഹി: എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി വീണ്ടും മാറ്റി. സിബിഐയുടെ സീനിയർ അഭിഭാഷകൻ ഹാജരാകാതിരുന്നതിനെ തുടർന്നാണ് കോടതിയുടെ തീരുമാനം. ആറ് വർഷത്തിനിടെ നാല് ബെഞ്ചുകളിൽ എത്തിയ എസ്എൻസി ലാവ്ലിൻ കേസ് ഇത് 36ാം തവണയാണ് മാറ്റിവെക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടെന്നും സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായെന്നുമാണ് ലാവലിൻ കേസ്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ ഊർജ്ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെയും കുറ്റവിമുക്തരാക്കിയിരുന്നു. കേരളാ ഹൈക്കോടതിയുടെ 2017 ലെ ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ സിബിഐ അപ്പീൽ ഹർജി സമർപ്പിക്കുകയായിരുന്നു.

Previous articleഡപ്യൂട്ടി തഹസിൽദാരെ കൈയേറ്റം ചെയ്‌തു: മഞ്ചേശ്വരം എംഎൽഎക്ക്‌ ഒരു വർഷം തടവ്‌
Next articleപൗരത്വ പ്രക്ഷോഭത്തിനെതിരായ കേസുകൾ പിൻവലിക്കും; കേരള സർക്കാർ