Home News Kerala News എഴുത്തച്ഛൻ പുരസ്കാരം പ്രഖ്യാപിച്ചു: പ്രൊഫ. എസ് കെ വസന്തന് പുരസ്കാരം

എഴുത്തച്ഛൻ പുരസ്കാരം പ്രഖ്യാപിച്ചു: പ്രൊഫ. എസ് കെ വസന്തന് പുരസ്കാരം

40

തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം ഭാഷാചരിത്ര പണ്ഡിതൻ എസ് കെ വസന്തന്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. സാംസ്കാരിക മന്ത്രി സജി ചെറിയാൻ വാർത്താ സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്. കാലടി ശ്രീശങ്കര കോളേജിലും പിന്നീട് സംസ്കൃത സർവ്വകലാശാലയിലും അധ്യാപകനായിരുന്നു പ്രൊഫ. എസ് കെ വസന്തൻ. മലയാള ചരിത്ര ഗവേഷകനും അധ്യാപകനും നോവലിസ്റ്റുമാണ് . ഉപന്യാസം, നോവൽ, ചെറുകഥ, കേരള ചരിത്രം, വിവർത്തനം എന്നിങ്ങനെ വിവിധ വിഭാ​ഗങ്ങളിലായി നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

കൂടിയല്ലാ ജനിക്കുന്ന നേരത്തും, കേരള സംസ്കാരചരിത്രനിഘണ്ടു, നമ്മൾ നടന്ന വഴികൾ എന്നിവ പ്രധാന രചനകളാണ്. 2007-ൽ വൈജ്ഞാനിക സാഹിത്യത്തിനു കേരള സാഹിത്യ അക്കാദമി പുരസ്കാരം കേരള സാംസ്കാരികചരിത്ര നിഘണ്ടു എന്ന ഗ്രന്ഥത്തിന് ലഭിച്ചു. 2013 ൽ സമഗ്ര സംഭാവനയ്ക്കുള്ള അക്കാദമി പുരസ്കാരത്തിനും അർഹനായിട്ടുണ്ട്.

Previous articleനോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ: മാധ്യമ പ്രവർത്തകരെ പരിഹസിച്ച് സുരേഷ് ഗോപി
Next articleഇതരമതസ്ഥനുമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറാൻ തയാറായില്ല: കൊച്ചിയിൽ ഒൻപതാം ക്ലാസുകാരിക്ക് നേരെ വധ ശ്രമം; പിതാവ് അറസ്റ്റിൽ