Home News Kerala News കളമശ്ശേരി സ്ഫോടനം: വിദ്വേഷം പ്രചരിപ്പിച്ചു, ജനം ടിവിക്കെതിരെ കേസ്

കളമശ്ശേരി സ്ഫോടനം: വിദ്വേഷം പ്രചരിപ്പിച്ചു, ജനം ടിവിക്കെതിരെ കേസ്

45

കൊച്ചി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ വിദ്വേഷം പ്രചരിപ്പിച്ചെന്ന പരാതിയിൽ സംഘ്‌പരിവാർ ചാനലായ ജനം ടിവിക്കെതിരെ കേസ്‌. യൂത്ത്‌ ലീഗ്‌ ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ പാരതിയിൽ എറണാകുളം സിറ്റി പൊലീസാണ്‌ കേസെടുത്തത്‌. ജനം ടിവി റിപ്പോർട്ടർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ സ്‌പർധയുണ്ടാക്കുന്ന രീതിയിൽ പ്രകോപനപരമായ വാർത്തകൾ ജനം ടിവി വഴി പ്രചരിപ്പിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ജനം ടിവിയിലെ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തിയതിന് ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.

Previous articleബംഗാൾ സർക്കാരിന് തിരിച്ചടി. ടാറ്റായ്‌ക്ക്‌ സർക്കാർ 776 കോടിയോളം നഷ്‌ടപരിഹാരം നൽകണം
Next articleമരട് ഫ്ളാറ്റ് പൊളിക്കൽ: ഫ്ളാറ്റ് ഉടമയ്ക്ക് നിര്‍മാണ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി