Home News Kerala News മുഖ്യമന്ത്രിയോടൊപ്പം ഒരു ഗ്രൂപ്പ് ഫോട്ടോ: വൈറലായി കേരളീയം വേദിയിലെ മോഹൻലാലിന്റെ സെൽഫി

മുഖ്യമന്ത്രിയോടൊപ്പം ഒരു ഗ്രൂപ്പ് ഫോട്ടോ: വൈറലായി കേരളീയം വേദിയിലെ മോഹൻലാലിന്റെ സെൽഫി

51

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ തരംഗമായി മോഹൻലാലിന്റെ കേരളീയം സെൽഫി. സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയിൽ എടുത്ത ചിത്രമാണ് സിനിമാപ്രേമികൾക്ക് അപൂർവകാഴ്‌ചയൊരുക്കിയത്. മോഹൻലാൽ എടുത്ത സെൽഫിയിൽ മമ്മൂട്ടി, കമൽഹാസൻ, ശോഭന, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ, റോഷി അഗസ്‌റ്റിൻ, സ്‌പീക്കർ എ എൻ ഷംസീർ തുടങ്ങിയവരും അണിനിരന്നിട്ടുണ്ട്.

മലയാളിയായതിൽ അഭിമാനിക്കുന്നുവെന്ന് കേരളീയം വേദിയിൽ മോഹൻലാൽ പറഞ്ഞു. ഇത് തന്റെ നഗരമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തോളം പരിചിതമായ നഗരമില്ല. ഓരോ മുക്കും മൂലയും അറിയാം. കേരളീയത്തിന് ഈ നഗരം തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്. മലയാളി ആയതിലും കേരളത്തിൽ ജനിച്ചതിലും അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Previous articleമരട് ഫ്ളാറ്റ് പൊളിക്കൽ: ഫ്ളാറ്റ് ഉടമയ്ക്ക് നിര്‍മാണ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
Next articleഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്