Home Cinema മലയാള സീരിയൽ രംഗത്ത് മറ്റൊരു അപ്രതീക്ഷിത വിയോഗം കൂടി: സീരിയൽ നടി പ്രിയ അന്തരിച്ചു, എട്ട്‌...

മലയാള സീരിയൽ രംഗത്ത് മറ്റൊരു അപ്രതീക്ഷിത വിയോഗം കൂടി: സീരിയൽ നടി പ്രിയ അന്തരിച്ചു, എട്ട്‌ മാസം ഗർഭിണിയായിരുന്നു

75

തിരുവനന്തപുരം: ടെലിവിഷൻ സീരിയൽ നടി ഡോ.പ്രിയ അന്തരിച്ചു. നടൻ കിഷോ‌ർ സത്യയാണ്‌ സമൂഹമാധ്യമത്തിലൂടെ മരണവാർത്ത പങ്കുവച്ചത്‌. ഹൃദയസ്‌തംഭനമാണ് മരണകാരണമെന്ന് കിഷോർ സത്യ പറഞ്ഞു. പ്രിയ എട്ടുമാസം ഗ‌ർഭിണിയായിരുന്നുവെന്നും, കുഞ്ഞ്‌ ഐസിയുവിൽ ആണെന്നും കിഷോർ കുറിപ്പിൽ വ്യക്തമാക്കി. നിരവധി സീരിയലുകളിലൂടെ സുപരിചിതയാണ് നടി പ്രിയ. വിവാഹത്തോടെ അഭിനയരംഗത്തുനിന്നും വിട്ടുനിന്ന പ്രിയ പിന്നീട് ചെറിയ വേഷങ്ങളിലൂടെ മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്ന പ്രിയ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണ് ഹൃദയ സ്തംഭനം ഉണ്ടായത്. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌ത രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപാണ് മറ്റൊരു താരത്തിന്റെ കൂടി അപ്രതീക്ഷിത വിയോഗമുണ്ടായിരിക്കുന്നത്.

Previous articleമലയാളത്തിന്റെ മഹോത്സവം: കേരളീയത്തിന് ഇന്ന് പ്രൗഢോജ്വല തുടക്കം
Next articleപ്രൗഢം, സമുജ്ജ്വലം കേരളീയം: ഇനി ലോകത്തിന്റെ കണ്ണ് അനന്തപുരിയിലേയ്ക്ക്