Home Business ബംഗാൾ സർക്കാരിന് തിരിച്ചടി. ടാറ്റായ്‌ക്ക്‌ സർക്കാർ 776 കോടിയോളം നഷ്‌ടപരിഹാരം നൽകണം

ബംഗാൾ സർക്കാരിന് തിരിച്ചടി. ടാറ്റായ്‌ക്ക്‌ സർക്കാർ 776 കോടിയോളം നഷ്‌ടപരിഹാരം നൽകണം

65

കൊൽക്കത്ത: സിംഗൂരിൽ നാനോ കാർ നിർമാണശാല പൂട്ടാൻ നിർബന്ധിതമായതിന് സംസ്ഥാന സർക്കാർ ടാറ്റാ മോട്ടോഴ്‌സിന് 765.78 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആർബിട്രേഷൻ ട്രിബ്യൂണൽ വിധി. ഫാക്‌ടറി സ്ഥാപിക്കാൻ നൽകിയ സ്ഥലം തിരിച്ചെടുത്തതിനെത്തുടർന്ന് പ്ലാന്റ് അടയ്ക്കേണ്ടിവന്നത് ഭീമമായ നഷ്‌ടത്തിനിടയാക്കിയെന്നു കാട്ടി സമർപ്പിച്ച ഹർജിയിലാണ് ടാറ്റാ മോട്ടോഴ്‌സിന് അനുകൂലമായ വിധി. വ്യവസായ വികസന കോർപറേഷനാണ് നഷ്‌ടപരിഹാരം നൽകേണ്ടത്. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു.

2006ൽ ഇടതുസർക്കാരാണ് ടാറ്റാ മോട്ടോഴ്‌സുമായി കരാർ ഉണ്ടാക്കിയത്. ഇതിനായി ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ 997 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്ത് കൈമാറി. 1000 കോടിയിലധികം രൂപ ടാറ്റ നിർദ്ദിഷ്ട പ്ലാന്റിനായി നിക്ഷേപിച്ചിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന മമത ബാനർജി രാഷ്ട്രീയകാരണത്താൽ പദ്ധതിയെ എതിർത്തു. തുടർന്നുണ്ടായ സമരവും, പോലീസ് നടപടികളുമാണ് പതിറ്റാണ്ടുകൾ നീണ്ട കമ്മ്യൂണിസ്റ്റ് ഭരണത്തിന് അവസാനം കുറിച്ച്‌ ബംഗാളിന്റെ രഷ്ട്രീയ ചരിത്രം മാറ്റി എഴുതിയത്. എതിർപ്പ് ശക്തമായതിനെത്തുടർന്ന് 2008ൽ പദ്ധതി ഉപേക്ഷിക്കുന്നതായി ടാറ്റാ പ്രഖ്യാപിച്ചു. 2011ൽ മമത അധികാരത്തിൽ വന്നതിനെത്തുടർന്ന് ഭൂമി തിരികെ ഏറ്റെടുക്കുകയും ചെയ്‌തു. ഇതിനെതിരെ നൽകിയ കേസിലാണ് വിധി.

Previous articleതിരിച്ചടി കടുപ്പിക്കാനൊരുങ്ങി ഹമാസ്: ഗാസ ഇസ്രയേല്‍ സൈന്യത്തിന്റെ ശവപ്പറമ്പായി മാറുമെന്ന് നേതാക്കൾ
Next articleകളമശ്ശേരി സ്ഫോടനം: വിദ്വേഷം പ്രചരിപ്പിച്ചു, ജനം ടിവിക്കെതിരെ കേസ്