Home News Kerala News പട്ടി പരാമർശത്തിൽ ഇടഞ്ഞ് ലീഗ്: സുധാകരനെ കോൺഗ്രസ് തിരുത്തണമെന്ന് പിഎംഎ സലാം

പട്ടി പരാമർശത്തിൽ ഇടഞ്ഞ് ലീഗ്: സുധാകരനെ കോൺഗ്രസ് തിരുത്തണമെന്ന് പിഎംഎ സലാം

41

മലപ്പുറം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പട്ടി പരാമര്‍ശത്തിൽ കോൺഗ്രസ് സുധാകരനെ തിരുത്തണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മൃഗങ്ങളുടെ കാര്യത്തില്‍ ലീഗ് അഭിപ്രായം പറയുന്നില്ലെന്നും ഏത് നേതാവായാലും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും പിഎംഎ സലാം പറഞ്ഞു.

സിപിഐ എം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുമെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി പ്രതികരിച്ചിരുന്നു. ഇതിനെ കുറിച്ച് മാധ്യമങ്ങള്‍ ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു സുധാകരന്റെ പട്ടി പരാമർശം. യുഡിഎഫ് എടുത്ത തീരുമാനം അവിടെ തന്നെ ഉണ്ടെന്നും ആ തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും സുധാകരന്‍ പറഞ്ഞു. വരുന്ന ജന്മം പട്ടി ആണെങ്കില്‍ ഇപ്പോഴേ കുരക്കണമോ എന്നും തുടർന്ന് സുധാകരന്‍ ചോദിച്ചിരുന്നു. ഇതിലാണ് പിഎംഎ സലാം അതൃപ്തി വ്യക്തമാക്കിയത്.

ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമാണെന്നും പിഎംഎ സലാം പറഞ്ഞു. സിഎഎ വിഷയത്തില്‍ നിന്ന് വ്യത്യസ്തമാണ് പലസ്തീന്റെ ഐക്യദാര്‍ഢ്യം. സിപിഐ എമ്മുമായി രാഷ്ട്രീയ വേദിയല്ല പങ്കിടുന്നത്. സിപിഐ എം പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ലീഗിന്റെ തീരുമാനം നാളെയുണ്ടാകുമെന്നും സലാം പറഞ്ഞു.

Previous articleസിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി: പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഭിന്നത
Next articleകേരള ടൂറിസത്തിന് അന്തര്‍ ദേശീയ പുരസ്‌കാരം: ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമെന്ന് റിയാസ്