Home News Kerala News കെട്ടിടനമ്പർ അനുവദിക്കുന്നില്ലെന്ന പരാതി: റോഡിൽ കിടന്ന് പ്രവാസി വ്യവസായിയുടെ പ്രതിഷേധം

കെട്ടിടനമ്പർ അനുവദിക്കുന്നില്ലെന്ന പരാതി: റോഡിൽ കിടന്ന് പ്രവാസി വ്യവസായിയുടെ പ്രതിഷേധം

44

കോട്ടയം: മാഞ്ഞൂരിൽ പ്രവർത്തിക്കുന്ന ബിസ്സാ ക്ലബ് ഹൗസ് എന്ന സ്പോർട്സ് വില്ലേജിന് പഞ്ചായത്ത് അധികൃതർ കെട്ടിടനമ്പർ അനുവദിക്കുന്നില്ലെന്ന പരാതിയുമായാണ് പ്രവാസിവ്യവസായിയുടെ പ്രതിഷേധം. ബിസ്സാ ക്ലബ് ഹൗസ് ഉടമയായ ഷാജിമോൻ ജോർജാണ് മാഞ്ഞൂർ പഞ്ചായത്ത് ഓഫിസിനു മുൻപിൽ ധർണ നടത്തിയത്.

പഞ്ചായത്ത് ഓഫിസ് വളപ്പിൽ ധർണ നടത്തിയ ഷാജിമോനെ ഓഫിസ് വളപ്പിൽ തിരക്ക് വർധിച്ചതിനാൽ പൊലീസ് പുറത്തേക്ക് മാറ്റിയിരുന്നു. തുടർന്ന് മള്ളിയൂർ– മേട്ടുമ്പാറ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. റോഡിൽ നിന്ന് എണീക്കില്ലെന്ന നിലപാടിലായിരുന്നു വ്യവസായി. എന്നാൽ റോഡ് ബ്ലോക്കായതോടെ ഷാജിമോനെ ബലം പ്രയോഗിച്ച് റോഡിൽ നിന്നും മാറ്റി. അത്യാധുനിക നിലവാരത്തിൽ‌ നിർമിച്ച സ്പോർട്സ് വില്ലേജ് കെട്ടിടത്തിനു പഞ്ചായത്ത് ബിൽഡിങ് നമ്പർ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണു ധർണ. രാവിലെ ഷാജിമോനെ മോൻസ് ജോസഫ് എംഎൽഎ സന്ദശിച്ചിരുന്നു. ജില്ലാതല തർക്ക പരിഹാര സമിതിയോട് പഞ്ചായത്തിനോടും വ്യവസായിയോടും സംസാരിച്ചു പ്രശ്നത്തിനു പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മാനദണ്ഡ പ്രകാരമുള്ള വിവിധ സാക്ഷ്യപത്രങ്ങളും സർട്ടിഫിക്കറ്റുകളും നൽകാത്തതിനാലാണു നമ്പർ നൽകാത്തതെന്നാണു മാഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറി പറയുന്നത്.

Previous articleകെ റെയിലിൽ ചർച്ച തുടരാൻ റെയിൽവേ ബോർഡ്: അടിയന്തര പ്രധാന്യത്തോടെ വിഷയത്തെ കാണണമെന്ന് ദക്ഷിണ റെയിൽവേയ്ക്ക് നിർദേശം
Next articleബെംഗളൂരുവിൽ മലയാളി യുവാവും ബംഗാളി യുവതിയും മരിച്ചനിലയിൽ: ആത്മഹത്യയെന്ന് നിഗമനം